Quantcast

പാർട്ടിയുടെ എല്ലാ അക്കൗണ്ടുകളും കേന്ദ്ര സർക്കാർ മരവിപ്പിച്ചെന്ന് കോൺഗ്രസ്

യൂത്ത് കോൺഗ്രസിന്റെ അക്കൗണ്ടുകളും മരവിപ്പിച്ചെന്നും ഇന്നലെ മാത്രമാണ് ഇതിനെക്കുറിച്ച് അറിഞ്ഞതെന്നും കോണ്‍ഗ്രസ് നേതൃത്വം

MediaOne Logo

Web Desk

  • Updated:

    2024-02-16 06:12:10.0

Published:

16 Feb 2024 11:30 AM IST

പാർട്ടിയുടെ എല്ലാ അക്കൗണ്ടുകളും കേന്ദ്ര സർക്കാർ മരവിപ്പിച്ചെന്ന് കോൺഗ്രസ്
X

ന്യൂഡല്‍ഹി: പാർട്ടിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്രസർക്കാർ മരവിപ്പിച്ചെന്ന ആരോപണവുമായി കോൺഗ്രസ്. ജനാധിപത്യത്തെ തകർക്കുന്ന നിലപാടാണ് കേന്ദ്രസർക്കാരിന്‍റേത് എന്ന്‌ എ.ഐ.സി.സി ട്രഷറര്‍ അജയ് മാക്കൻ പ്രതികരിച്ചു. യൂത്ത് കോൺഗ്രസിന്റെ അക്കൗണ്ടുകളും മരവിപ്പിച്ചെന്നും ഇന്നലെ മാത്രമാണ് ഇതിനെക്കുറിച്ച് അറിഞ്ഞതെന്നും നേതൃത്വം വ്യക്തമാക്കി.

നടപടി ആദായ നികുതി വകുപ്പിന്റെ നിർദേശ പ്രകാരമാണെന്നും തങ്ങൾ കൊടുക്കുന്ന ചെക്കുകൾ ബാങ്കുകൾ സ്വീകരിക്കുന്നില്ലെന്നും അജയ് മാക്കന്‍ പറഞ്ഞു. ആദായനികുതി വകുപ്പ് 210 കോടി രൂപയുടെ റിക്കവറി ആവശ്യപ്പെട്ടു. ക്രൗഡ് ഫണ്ടിങ്ങിലൂടെയും മെമ്പർഷിപ്പിലൂടെയും സമാഹരിക്കപ്പെട്ട പണമാണ് അക്കൗണ്ടിലുള്ളത്. ന്യായ് യാത്രയടക്കം എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളെയും ഇത് ബാധിക്കും. വൈദ്യുതി ബില്ലടക്കാനും ജീവനക്കാർക്ക് ശമ്പളം നൽകാനും ഇപ്പോള്‍ പണമില്ലെന്നും അജയ് മാക്കന്‍ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story