Quantcast

ആധാർ വിവരങ്ങൾ പങ്കുവെക്കരുതെന്ന നിർദേശം പിൻവലിച്ച് കേന്ദ്രം

' മുന്നറിയിപ്പ് തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത'

MediaOne Logo

Web Desk

  • Updated:

    2022-05-29 11:44:00.0

Published:

29 May 2022 9:12 AM GMT

ആധാർ വിവരങ്ങൾ പങ്കുവെക്കരുതെന്ന നിർദേശം പിൻവലിച്ച് കേന്ദ്രം
X

ഡൽഹി: ആധാർ വിവരങ്ങൾ പങ്കുവെക്കരുതെന്ന നിർദേശം പിൻവലിച്ച് കേന്ദ്രം. ആധാറിൻറെ ദുരുപയോഗം തടയാനായി വിവിധ ആവശ്യങ്ങൾക്ക് കൈമാറ്റം ചെയ്യുമ്പോൾ മാസ്‌ക് ചെയ്ത കോപ്പി മാത്രമേ നൽകാവൂയെന്നും കേന്ദ്രം നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ ഈ മുന്നറിയിപ്പ് തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ് കേന്ദ്രം നൽകുന്ന വിശദീകരണം. ഇതോടെ ബംഗളൂരുവിലെ മേഖല കേന്ദ്രം പുറത്തിറക്കിയ നിർദ്ദേശം റദ്ദു ചെയ്തു. ഫോട്ടോഷോപ്പിംഗ് വഴിയുള്ള തട്ടിപ്പ് ഒഴിവാക്കുന്നതിനാണ് മേഖല കേന്ദ്രം നിർദേശം നൽകിയത്. സ്വകാര്യ സ്ഥാപനങ്ങൾ ആധാർ വിവരങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിൽ അത് കുറ്റകരമാണെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച്

യുണീക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് യൂസർ ലൈസൻസ് സ്വന്തമാക്കിയിട്ടുള്ള സ്ഥാപനങ്ങൾക്ക് മാത്രമേ വ്യക്തിയുടെ ഐഡൻറിറ്റി പരിശോധിക്കാൻ ആധാർ ഉപയോഗിക്കാൻ കഴിയൂ. വ്യക്തികൾ അവരുടെ ആധാർ കാർഡുകൾ പങ്കിടുന്നതിന് മുമ്പ് സ്ഥാപനത്തിന് യു.ഐ.ഡി.എ.ഐയിൽ നിന്നുള്ള ഉപയോക്തൃ ലൈസൻസ് ഉണ്ടെന്ന് പരിശോധിക്കാനും കേന്ദ്രം പുറത്തിറക്കിയ നിർദേശത്തിൽ പറഞ്ഞിരുന്നു.

ഹോട്ടലുകളും സിനിമാ തിയറ്ററുകളുമടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് ആധാർ കാർഡിൻറെ പകർപ്പുകൾ ശേഖരിക്കാനോ കൈവശം വെക്കാനോ അധികാരമില്ലെന്നും ആധാർ കാർഡിൻറെ ഫോട്ടോകോപ്പി പങ്കുവെക്കേണ്ട സാഹചര്യം വരുമ്പോൾ മാസ്‌ക് ചെയ്ത കോപ്പി മാത്രമേ നൽകാനൂ എന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. ആധാറിൻറെ ഫോട്ടോ കോപ്പി നൽകുന്നതിന് പകരം ആധാർ നമ്പറിന്റെ അവസാന നാല് അക്കങ്ങൾ മാത്രം പ്രദർശിപ്പിക്കുന്ന മാസ്‌ക് ആധാർ ഉപയോഗിക്കാനാണ് കേന്ദ്രം നേരത്തെ നൽകിയിരുന്ന നിർദേശം.

TAGS :

Next Story