Quantcast

കോവിഡ് വ്യാപനത്തിൽ ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

ജില്ലാതലങ്ങളിൽ കൺട്രോൾ റൂമുകൾ തുടങ്ങണം, ഓക്‌സിജൻ ലഭ്യതയുടെ കണക്കെടുപ്പു നടത്തണം, ആംബുലൻസ് ലഭ്യത ഉറപ്പാക്കണം തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    1 Jan 2022 1:40 PM GMT

കോവിഡ് വ്യാപനത്തിൽ ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം
X

കോവിഡ് വ്യാപനത്തിൽ ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം. രോഗികളെ നിരീക്ഷിക്കാൻ താൽക്കാലിക ആശുപത്രികൾ സ്ഥാപിക്കാനും നിർദേശമുണ്ട്. കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണ് നിർദേശം നൽകിയത്. കേന്ദ്രഭരണ പ്രദേശങ്ങളിലും നിർദേശം നൽകി.

ജില്ലാതലങ്ങളിൽ കൺട്രോൾ റൂമുകൾ തുടങ്ങണം, ഓക്‌സിജൻ ലഭ്യതയുടെ കണക്കെടുപ്പു നടത്തണം, ആംബുലൻസ് ലഭ്യത ഉറപ്പാക്കണം തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്. രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ജാഗ്രതാനിർദേശം പുറപ്പെടുവിച്ചത്.

കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായത്. ഇന്ന് കോവിഡ് രോഗികളുടെ എണ്ണം 20,000 കടന്നു. മുംബൈ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതൽ രോഗികളുള്ളത്. ഡൽഹിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ തന്നെ പറഞ്ഞിരുന്നു.


TAGS :

Next Story