Quantcast

ബഫര്‍സോണില്‍ നിന്ന് ആളുകള്‍ മാറി താമസിക്കേണ്ടി വരില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

വാണിജ്യ ഖനനം, ക്വാറി, ക്രഷർ യൂണിറ്റുകൾ എന്നിവയ്ക്ക് മാത്രമാകും നിരോധനം

MediaOne Logo

Web Desk

  • Updated:

    2023-01-12 12:42:59.0

Published:

12 Jan 2023 12:39 PM GMT

central government said that people will not have to move out of the buffer zone
X

പ്രതീകാത്മക ചിത്രം

ഡല്‍ഹി: ബഫർസോണായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കേണ്ടി വരില്ലെന്ന് കേന്ദ്രസർക്കാർ. വാണിജ്യ ഖനനം, ക്വാറി, ക്രഷർ യൂണിറ്റുകൾ എന്നിവയ്ക്ക് മാത്രമാകും നിരോധനം. കെ മുരളീധരൻ എംപിയുടെ സബ്മിഷന് കേന്ദ്ര സഹമന്ത്രി അശ്വനി കുമാർ ചൗബെ നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ബഫർ സോണുമായി ബന്ധപ്പെട്ട് വലിയ ആശങ്കകൾ നിലനിൽക്കുന്ന ഘട്ടത്തിലാണ് കേന്ദ്രത്തിന്റെ മറുപടി. ബഫർ സോൺ തൊഴിലിനെ ഒരുതരത്തിലും ബാധിക്കില്ല എന്ന് കേന്ദ്ര പരിസ്ഥിതി സഹമന്ത്രി അശ്വനി കുമാർ ചൗബെ. കൃഷി, കന്നുകാലി വളർത്തൽ, മത്സ്യ കൃഷി എന്നിവയ്ക്ക് തടസമില്ല.

വാണിജ്യ ഖനനം, ക്വാറി, ക്രഷർ യൂണിറ്റുകൾ എന്നിവയ്ക്ക് മാത്രമാകും നിരോധനം. അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് ചില നിയന്ത്രണങ്ങളുണ്ടാകും.

ഉപഗ്രഹ സർവ്വേയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിച്ച് നടപടിയെടുക്കാൻ സംസ്ഥാനത്തോട് നിർദേശിച്ചിട്ടുണ്ട് എന്നും പരിസ്ഥിതി സഹ മന്ത്രി അറിയിച്ചു. ഡിസംബർ 22 നാണ് ചട്ടം 377 പ്രകാരം സബ്മിഷനായി കെ മുരളീധരൻ എംപി ബഫർ സോൺ ലോക്‌സഭയിൽ ഉന്നയിച്ചത്.

കഴിഞ്ഞ ദിവസം വിഷയം പരിഗണിച്ച സുപ്രീം കോടതി വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും നിബന്ധനകളിൽ ഇളവ് അനുവദിക്കുന്നത് പരിഗണിക്കാമെന്ന് വാക്കാൽ സൂചിപ്പിച്ചു.

TAGS :

Next Story