Quantcast

സെറോടൈപ്പ്- 2 ഡെങ്കി വൈറസ്; കേരളമുള്‍പ്പെടെ പതിനൊന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

വിവിധ സംസ്ഥാനങ്ങളുമായി കേന്ദ്രം നടത്തിയ കോവിഡ് അവലോകന യോഗത്തിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി അപകടകാരിയായ ഡെങ്കി വൈറസിനെതിരെ മുന്നറിയിപ്പ് നല്‍കിയത്.

MediaOne Logo

Web Desk

  • Updated:

    2021-09-19 11:09:40.0

Published:

19 Sept 2021 4:13 PM IST

സെറോടൈപ്പ്- 2 ഡെങ്കി വൈറസ്; കേരളമുള്‍പ്പെടെ പതിനൊന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്
X

അപകടകാരിയായ സെറോടൈപ്പ്- 2 ഡെങ്കി വൈറസ് റിപ്പോര്‍ട്ട് ചെയ്ത കേരളമുള്‍പ്പെടെ പതിനൊന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. വിവിധ സംസ്ഥാനങ്ങളുമായി കേന്ദ്രം നടത്തിയ കോവിഡ് അവലോകന യോഗത്തിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ഡെങ്കി വൈറസിനെതിരെ മുന്നറിയിപ്പ് നൽകിയത്.

കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് സെറോടൈപ്പ്- 2 ഡെങ്കി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സംസ്ഥാനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. പനി സംബന്ധിച്ച ഹെൽപ് ഡെസ്കുകൾ ആരംഭിക്കണം, ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകൾ സ്റ്റോക്ക് ചെയ്ത് വെക്കണം. അവശ്യമായ ലാർവിസൈഡ്സും മറ്റു മരുന്നുകളും സംസ്ഥാനങ്ങളിൽ ഉണ്ടായിരിക്കണമെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു.

അതേസമയം, രാജ്യത്തെ 15 സംസ്ഥാനങ്ങളിൽ ഇപ്പോഴും കോവിഡ് പോസിറ്റീവ് നിരക്ക് കൂടുതലാണ്. 70 ജില്ലകളിൽ ഇപ്പോഴും അഞ്ചു ശതമാനത്തില്‍ കൂടുതലാണ് പോസിറ്റിവിറ്റി നിരക്ക്. 34 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനം കടന്നതായും ആരോഗ്യ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ആഘോഷ സമയങ്ങളിൽ ജനങ്ങൾ കൂടിച്ചേരുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണമെന്നും മാളുകൾ, മാർക്കറ്റുകൾ ആരാധനാലയങ്ങൾ തുടങ്ങിയ ഇടങ്ങളിൽ കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.

TAGS :

Next Story