'അയിത്തം മാറി;' ഒമാനിലേക്കുള്ള ഉല്‍പന്നങ്ങളില്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേന്ദ്രം
ഒമാന്‍ അധികൃതരുമായി നടത്തിയ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്

ന്യൂഡല്‍ഹി: ഒമാനിലേക്കുള്ള കയറ്റുമതിക്കായി ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍. സ്വതന്ത്രവ്യാപാര കരാറിന്റെ ഭാഗമായാണ് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഒമാന്‍ അധികൃതരുമായി നടത്തിയ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്. നേരത്തെ ഹലാല്‍ സര്‍ട്ടിഫിക്കറ്റിനെതിരെ ബിജെപി നേതൃത്വം രംഗത്തെത്തിയിരുന്നു.
ഒമാനുമായി അതിവിപുലമായ കരാറിലാണ് കേന്ദ്രസര്‍ക്കാര്‍ ഒപ്പിട്ടിരിക്കുന്നത്. ഒമാന് കൂടി ഗുണകരമാവുന്നതാണ് കരാറെന്നാണ് വിലയിരുത്തല്‍. കരാറിലൂടെ ഒമാന്‍ കവാടമാക്കി പസഫിക് സമുദ്രത്തിലേക്ക് കൂടി വാണിജ്യത്തിന്റെ സാധ്യതകള്‍ തുറക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ഹലാല്‍ സര്‍ട്ടിഫിക്കറ്റില്ലാതെയുള്ള കയറ്റുമതി ജിസിസി രാജ്യങ്ങള്‍ പ്രോല്‍സാഹിപ്പിച്ചിരുന്നില്ല. ഇതോടെയാണ് നയംമാറ്റം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായത്. കൂടുതല്‍ ഉല്‍പന്നങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ ഉള്‍പ്പടെ വരും ദിവസങ്ങളില്‍ തുടര്‍നടപടികള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Adjust Story Font
16

