Quantcast

'ചന്ദ്രയാൻ 3 ഇന്ത്യയുടെ ഭാവി പര്യവേഷണങ്ങൾക്ക് കരുത്ത് പകരും'; അഭിമാന മുഹൂർത്തത്തിനായി കാത്തിരിപ്പ്

ചന്ദ്രയാൻ 3 ലാൻഡിങ്ങിന്റെ തത്സമയ സംപ്രേക്ഷണം ഐഎസ്ആർഒ ആരംഭിച്ചു

MediaOne Logo

Web Desk

  • Updated:

    2023-08-23 12:55:03.0

Published:

23 Aug 2023 12:16 PM GMT

ചന്ദ്രയാൻ 3 ഇന്ത്യയുടെ ഭാവി പര്യവേഷണങ്ങൾക്ക് കരുത്ത് പകരും; അഭിമാന മുഹൂർത്തത്തിനായി കാത്തിരിപ്പ്
X

ഇന്ത്യയുടെ ഭാവിയിലെ ഗൃഹാന്തര പര്യവേഷണങ്ങൾക്ക് ചാന്ദ്രയാൻ കരുത്ത് പകരുമെന്ന് സിഎസ്ഐആർ ചീഫ് സയന്റിസ്റ്റ് ഡോ. സത്യനാരായണൻ.... അഭിമാന മുഹൂർത്തത്തിനായി ഇന്ത്യ കാത്തിരിക്കുകയാണ് എന്നും ഡോ. സത്യനാരായണൻ മീഡിയാവണ്ണിനോട് പറഞ്ഞു.

ലാൻഡർ ചന്ദ്രനിൽ ഇറങ്ങാൻ സജ്ജമാണോ എന്ന പരിശോധനകൾ പുരോഗമിക്കുകയാണ്. വൈകിട്ട് 6.04ഓടെയായിരിക്കും ലാൻഡിങ് എന്നാണ് ഐഎസ്ആർഒ നേരത്തേ ട്വീറ്റിലൂടെ അറിയിച്ചിരുന്നത്. അതേസമയം, ഐഎസ്ആർഒ ചന്ദ്രയാൻ 3 ലാൻഡിങ്ങിന്റെ തത്സമയ സംപ്രേക്ഷണം ആരംഭിച്ചു.

ബ്രിക്സ് ഉച്ചകോടിക്കായി ദക്ഷിണാഫ്രിക്കയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങുന്ന ചരിത്രനിമിഷം തത്സമയം ഓൺലൈനായി വീക്ഷിക്കും. ചരിത്ര നിമിഷത്തിലേക്ക് അടുക്കുമ്പോൾ ഇന്ത്യയ്ക്ക് ആശംസകൾ നേർന്ന് വിവിധ രാജ്യങ്ങളിലെ ബഹിരാകാശ ഏജൻസികൾ രംഗത്തെത്തിയിരുന്നു.

TAGS :

Next Story