Quantcast

ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ വിക്രം ലാൻഡറിനെ വീണ്ടും ഉയർത്തി ലാൻഡ് ചെയ്യിച്ചു; നിർണായക ഘട്ടമെന്ന് ഐഎസ്ആർഒ

ചന്ദ്രനിലേക്കും തിരിച്ചുമുള്ള യാത്ര എളുപ്പമാക്കാനുള്ള സാധ്യതകൾ കൂടിയാണ് പരീക്ഷണത്തിലൂടെ ഐഎസ്ആർഒ മുന്നോട്ട് വെച്ചത്

MediaOne Logo

Web Desk

  • Published:

    4 Sep 2023 8:19 AM GMT

ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ വിക്രം ലാൻഡറിനെ വീണ്ടും  ഉയർത്തി ലാൻഡ് ചെയ്യിച്ചു; നിർണായക ഘട്ടമെന്ന് ഐഎസ്ആർഒ
X

ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ വിക്രം ലാൻഡറിനെ വീണ്ടും ഉയർത്തി ലാൻഡ് ചെയ്യിച്ചു. ചന്ദ്രനിലേക്കും തിരിച്ചുമുള്ള യാത്ര എളുപ്പമാക്കാനുള്ള സാധ്യതകൾ കൂടിയാണ് പരീക്ഷണത്തിലൂടെ ഐഎസ്ആർഒ മുന്നോട്ട് വെച്ചത്. താൽക്കാലികമായി ദൗത്യം അവസാനിപ്പിച്ച് വിക്രം ലാൻഡറിനെ സ്ലീപ്പ് മോഡിലേക്ക് ഇന്ന് മാറ്റും.

ദക്ഷിണ ധ്രുവത്തിൽ സൂര്യപ്രകാശം മങ്ങും മുൻപ്, നിർണായകമായ ഒരു പരീക്ഷണം കൂടിയാണ് ഇന്ന് വിജയകരമായി ഐഎസ്ആർഒ പൂർത്തിയാക്കിയത്. ഇരുപത്തിമൂന്നാം തീയതി ഇറങ്ങിയ സ്ഥലത്ത് നിന്ന് ലാൻഡറിലെ എൻജിൻ ജ്വലിപ്പിച്ച് വീണ്ടും 40 സെന്റീമീറ്റർ ഉയർത്തിയ ശേഷം 30 മുതൽ 40 സെന്റീമീറ്റർ വരെ സഞ്ചരിച്ച് മറ്റൊരു ഇടത്ത് ലാൻഡ് ചെയ്തു. ലാൻഡറിലെ ഉപകരണങ്ങളായ രംഭ, ചസ്തേ, ഇൽസ എന്നിവ പരീക്ഷണങ്ങൾ അവസാനിപ്പിച്ച ശേഷം ആയിരുന്നു ലാൻഡറിനെ ഉയർത്തിയതും മറ്റൊരിടത്ത് ഇറക്കിയത്. ഉപകരണങ്ങൾ വീണ്ടും പരീക്ഷണങ്ങൾ തുടർന്നു. ചന്ദ്രനിലേക്കുള്ള യാത്ര എളുപ്പമാക്കാനും തിരിച്ചുവരവ് സാധ്യമാക്കാനും ഉള്ള പരീക്ഷണങ്ങൾക്ക് കരുത്തേകുന്ന നീക്കമാണിത്. അത് സാധ്യമായാൽ ഭാവിയിൽ മനുഷ്യനെ ഉൾപ്പെടുത്തിയുള്ള പരീക്ഷണങ്ങൾക്കും സാധ്യത തെളിയും.

ദക്ഷിണ ധ്രുവത്തിൽ സൂര്യപ്രകാശം മങ്ങുന്നതിനാൽ ലാൻഡറിനെയും ഇന്ന് സ്ലീപ്പ് മോഡിലേക്ക് മാറ്റും. ശനിയാഴ്ച റോവറിനെ സുരക്ഷിതമായി പാർക്ക് ചെയ്തു പരീക്ഷണങ്ങൾ അവസാനിപ്പിച്ചിരുന്നു. സെപ്റ്റംബർ 22നാണ് ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ ഇനി സൂര്യോദയം ഉള്ളത്. തണുത്തുറഞ്ഞ കാലാവസ്ഥ അതിജീവിച്ച് ഉപകരണങ്ങൾ വീണ്ടും പ്രവർത്തിച്ച് തുടങ്ങുമെന്ന ആത്മവിശ്വാസത്തിലാണ് ഐഎസ്ആർഒ.


TAGS :

Next Story