Quantcast

'വിഐപി സിം കാർഡ്' വാഗ്ദാനം ചെയ്ത് മൂന്നു കോടി തട്ടി; മൂന്നുപേർ പിടിയിൽ

കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലായി 500ലേറെ പേരെയാണ് ഇവർ വഞ്ചിച്ചതെന്ന് പൊലീസ്

MediaOne Logo

Web Desk

  • Published:

    17 March 2022 4:37 PM GMT

വിഐപി സിം കാർഡ് വാഗ്ദാനം ചെയ്ത് മൂന്നു കോടി തട്ടി; മൂന്നുപേർ പിടിയിൽ
X

'വിഐപി സിം കാർഡ്' വാഗ്ദാനം ചെയ്ത് കേരളത്തിൽ നിന്നടക്കം മൂന്നു കോടി തട്ടിയ കേസിൽ മൂന്നുപേർ പിടിയിൽ. ശുഭം റായ്(28), അശോക് ത്രിതാനി(57), ദിലീപ കുക്രേജ(44) എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയായ മുംബൈ സ്വദേശി രവി മിശ്ര ഒളിവിലാണ്. വിവിധ സംസ്ഥാനങ്ങളിലായി 500ലേറെ പേരെയാണ് ഇവർ വഞ്ചിച്ചതെന്ന് ജബൽപൂർ പൊലീസ് സൂപ്രണ്ട് സിദ്ധാർഥ് ബഹുഗുണ അറിയിച്ചു. മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലായി കഴിഞ്ഞ മൂന്നു വർഷമാണ് തട്ടിപ്പ് നടന്നത്.

ജബൽപൂർ സ്വദേശിയായ ഹർജിന്ദർ സിങ് ഖൊരക്പൂർ പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയാണ് കേസിൽ തുമ്പുണ്ടാക്കിയത്. ഇദ്ദേഹത്തിന്റെ ബന്ധുവായ ഹർവിന്ദറിന് ഫെബ്രുവരി രണ്ടിന് വിഐപി, ഫാൻസി മൊബൈൽ നമ്പർ വാഗ്ദാനം ചെയ്ത് ഒരു ടെക്‌സ്റ്റ് മെസേജ് ലഭിക്കുകയായിരുന്നു. പ്രധാന ടെലികോം സർവീസ് ദാതാവിന്റേതായി വന്ന സന്ദേശത്തിൽ നമ്പർ ലഭിക്കാൻ 49,999 രൂപ നൽകണമെന്നായിരുന്നു അറിയിച്ചിരുന്നത്. തുടർന്ന് കമ്പനിയുടെ ഏജന്റെന്ന നിലക്ക് ഒരാൾ വിളിച്ച് 41300 രൂപ നൽകിയാൽ വിഐപി സിം നൽകാമെന്ന് അറിയിച്ചു. പണം അയക്കേണ്ട ബാങ്ക് അക്കൗണ്ട് വിവരവും കൈമാറി. എന്നാൽ കുറേ കഴിഞ്ഞിട്ടും സിം കാർഡ് ലഭിക്കാതായതോടെ ഇവർ പരാതി നൽകി. ഇതോടെ പണം സ്വീകരിച്ച അക്കൗണ്ട് ഉടമ അശോക് ത്രിതാനിയാണെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇയാൾ അറസ്റ്റിലായതോടെ ദിലീപ് കുക്രേജയും ശുഭം റായും കുടുങ്ങി. 2017 യുപിയിലെ വഞ്ചനകേസിൽ റായ് അറസ്റ്റിലായിരുന്നു.

തട്ടിപ്പിലെ നിശ്ചിത സഖ്യ രവി മിശ്രക്ക് കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. മുംബൈ നിവാസിയായ ഇയാൾ റായിയുടെ സുഹൃത്തും സഹപ്രവർത്തകനുമാണ്. 2007-2012 കാലയളവിൽ ഇരുവരും മുംബൈ ഫിലിം സിറ്റിയിൽ ഒന്നിച്ച് ജോലി ചെയ്തിരുന്നു. പ്രതികൾ പണം സ്വീകരിക്കാൻ 52 ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചതായാണ് വിവരം. അക്കൗണ്ടുമായി ബന്ധപ്പെട്ട രേഖകൾ, ഡെബിറ്റ് കാർഡുകൾ, ചെക്ക് ബുക്കുകൾ, ആധാർ കാർഡുകൾ, മൊബൈൽ ഫോണുകൾ, ടൂവീലർ എന്നിവയൊക്കെ പൊലീസ് കണ്ടുകെട്ടിയിരിക്കുകയാണ്.

Cheated Rs 3 crore by offering 'VIP SIM card'; Three arrested

TAGS :

Next Story