Quantcast

മസാജ് ചെയ്യാൻ വിദ്യാർഥികളെ നിർബന്ധിച്ചെന്ന് പരാതി; സർക്കാർ സ്‌കൂൾ അധ്യാപകന് സസ്‌പെൻഷൻ

വിസമ്മതിച്ചാൽ അധ്യാപകന്‍ മർദിക്കുകയും ചെയ്തതായി വിദ്യാർഥികളുടെ പരാതിയിലുണ്ട്

MediaOne Logo

Web Desk

  • Published:

    30 July 2023 11:33 AM GMT

Chhattisgarh Government Teacher Suspended Over Allegations Of Forcing Students To Provide Massages,students complaints,teacher suspension,latest malayalam news,മസാജ് ചെയ്യാൻ വിദ്യാർഥികളെ നിർബന്ധിച്ചെന്ന് പരാതി; സർക്കാർ സ്‌കൂൾ അധ്യാപകന് സസ്‌പെൻഷൻ
X

ജഷ്പൂർ: വിദ്യാർഥികളെ മസാജ് ചെയ്യാൻ നിർബന്ധിച്ച സർക്കാർ സ്‌കൂൾ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു.ഛത്തീസ്ഗഡിലെ ജഷ്പൂർ ജില്ലയിലാണ് സംഭവം.സെന്ദ്രിമുണ്ട ഗ്രാമത്തിലെ ഒരു പ്രൈമറി സ്‌കൂളിൽ അസിസ്റ്റന്റ് അധ്യാപകനാണ് പ്രതി.മസാജ് ചെയ്യാൻ കുട്ടികളോട് ആവശ്യപ്പെടുകയും വിസമ്മതിച്ചാൽ മർദിക്കുകയും ചെയ്തതായി ചില വിദ്യാർഥികളുടെ കുടുംബാംഗങ്ങളുടെ പരാതിയിലുണ്ട്. തുടർന്നാണ് ഇയാളെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സസ്‌പെൻഡ് ചെയ്തത്.

ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് ഇയാളെ സസ്‌പെൻഡ് ചെയ്തതെന്ന് ഡിഇഒ ) സഞ്ജയ് ഗുപ്ത അറിയിച്ചതായി ഫ്രീ പ്രസ് ജേർണൽ റിപ്പോർട്ട് ചെയ്തു.സംഭവത്തിൽ ക്ലസ്റ്റർ എജ്യുക്കേഷണൽ കോർഡിനേറ്റർക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഡി.ഇ.ഒ പറഞ്ഞു.

TAGS :

Next Story