Quantcast

ഒരുമിച്ച് ജീവിച്ചത് 11 ദിവസം, വീട്ടിലേക്ക് പോയ ഭാര്യക്കായി യുവാവ് കാത്തിരുന്നത് 10 വര്‍ഷം, ഒടുവില്‍ വിവാഹമോചനം

ഛത്തീസ്ഗഡിലാണ് ഈ അപൂര്‍വ സംഭവം നടന്നത്

MediaOne Logo

Web Desk

  • Updated:

    2022-01-07 07:45:48.0

Published:

7 Jan 2022 1:14 PM IST

ഒരുമിച്ച് ജീവിച്ചത് 11 ദിവസം, വീട്ടിലേക്ക് പോയ ഭാര്യക്കായി യുവാവ് കാത്തിരുന്നത് 10 വര്‍ഷം, ഒടുവില്‍ വിവാഹമോചനം
X

സന്തുഷ്ടമായ ദാമ്പത്യജീവിതം തുടങ്ങുന്നതിന് ശുഭമുഹൂര്‍ത്തത്തിനായി സ്വന്തം വീട്ടിലേക്ക് പോയ ഭാര്യയെ യുവാവ് കാത്തിരുന്നത് 10 വര്‍ഷം. ഒടുവില്‍ ഗതികെട്ട ഭര്‍ത്താവ് വിവാഹമോചനം നേടി. വെറും 11 ദിവസം മാത്രം ഒരുമിച്ച് ജീവിച്ചതിനു ശേഷമായിരുന്നു യുവതി സ്വന്തം വീട്ടിലേക്കു പോയത്. ഛത്തീസ്ഗഡിലാണ് ഈ അപൂര്‍വ സംഭവം നടന്നത്.

ഹൈക്കോടതിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കേസിന്‍റെ വിശദാംശങ്ങൾ ഇപ്രകാരമാണ്. 2010 ജൂലൈ 8നാണ് യുവതിയും ഭര്‍ത്താവും വിവാഹിതരാകുന്നത്. 11 ദിവസത്തിനു ശേഷം എന്തോ പ്രധാനപ്പെട്ട കാര്യമുണ്ടെന്ന് പറഞ്ഞു യുവതിയെ വീട്ടുകാര്‍ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട് യുവതി തിരിച്ചുവന്നതുമില്ല. ആ വര്‍ഷം ആഗസ്ത് 4നും ഒക്ടോബര്‍ 14നും യുവതിയെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ഇത് ശുഭമുഹൂർത്തമല്ലെന്ന് പറഞ്ഞ് യുവതി ഭര്‍ത്താവിനൊപ്പം മടങ്ങിയില്ല. ഇക്കാലയളവിനുള്ളില്‍ ഒരിക്കല്‍ പോലും ഭാര്യ തന്‍റെ കൂടെപ്പോരാന്‍ തയ്യാറായില്ലെന്നും യുവാവ് പറയുന്നു. മടുത്ത യുവാവ് വിവാഹ മോചനം തേടി ഛത്തീസ്ഗഡ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. യുവതിയുടെ സമീപനം ഒളിച്ചോട്ടത്തിന് തുല്യമാണെന്നും ഭര്‍ത്താവുമായി അകന്ന് നില്‍ക്കാന്‍ ഇവര്‍ ആചാരത്തെ കൂട്ടുപിടിക്കുകയായിരുന്നുവെന്നും യുവാവ് ആരോപിച്ചു. ഹരജി കുടുംബ കോടതി തള്ളിയെങ്കിലും അതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍ ഭര്‍ത്താവിന്‍റെ ആരോപണങ്ങളെ യുവതി നിഷേധിച്ചു. ഭര്‍ത്താവിനെ ഉപേക്ഷിച്ചിട്ടില്ലെന്നും ശുഭമുഹൂര്‍ത്തം ആയപ്പോള്‍ ഭര്‍ത്താവിനെ സമീപിച്ചെങ്കിലും അദ്ദേഹം തന്നെ കൊണ്ടുപോകാന്‍ തയ്യാറായില്ലെന്നും യുവതി പറഞ്ഞു.

TAGS :

Next Story