Quantcast

ചീഫ് ജസ്റ്റിസ് എൻ.വി.രമണ ഇന്ന് വിരമിക്കും

രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിൽ മുഖ്യന്യായാധിപനായി ഒന്നരവർഷത്തെ സേവനത്തിന് ശേഷമാണ് പടിയിറക്കം

MediaOne Logo

Web Desk

  • Updated:

    2022-08-26 01:23:31.0

Published:

26 Aug 2022 1:05 AM GMT

ചീഫ് ജസ്റ്റിസ് എൻ.വി.രമണ ഇന്ന് വിരമിക്കും
X

ഡൽഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ ഇന്ന് വിരമിക്കും. രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിൽ മുഖ്യന്യായാധിപനായി ഒന്നരവർഷത്തെ സേവനത്തിന് ശേഷമാണ് പടിയിറക്കം. ജസ്റ്റിസ് യു.യു.ലളിത് ചീഫ് ജസ്റ്റിസായി നാളെ ചുമതലയേൽക്കും.

സുപ്രിംകോടതിയിലെ ന്യായാധിപ കസേരയിൽ എട്ടു വർഷം.അധ്യക്ഷനായും സഹജഡ്ജിയും 657 ബെഞ്ചുകൾ. 174 വിധി ന്യായങ്ങൾ...വിരമിക്കുന്നതിന്റെ തലേന്ന് പോലും ED കേസിലെ വിധി പുന പരിശോധിക്കാൻ നോട്ടീസ്, ബിൽക്കിസ് ബാനു കേസിലെ പ്രതികളെ മോചിപ്പിച്ചതിനെതിരെ നോട്ടീസ്, പെഗാസസ് റിപ്പോർട്ട് ആശങ്ക ഉണ്ടാക്കുന്നതായി പ്രതികരണം എന്നിങ്ങനെ അവസാന മണിക്കൂറിൽ പോലും നീതിയുടെ അവസാന ആശ്രയമായി എൻ.വി.രമണയുണ്ടായിരുന്നു.

കാലം പിന്നോട്ട് സഞ്ചരിച്ച്‌ 1979 ലെത്തിയാൽ ഈനാട് പത്രത്തിന്റെ റിപ്പോർട്ടറായ എൻ.വി.രമണയെ കണ്ടുമുട്ടും. 2013ൽ ആന്ധ്രാപ്രദേശ്‌ ഹൈക്കോടതി ജഡ്ജിയായ എൻ.വി രമണ 2013ൽ ഡൽഹി ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ് ആയും 2014ൽ സുപ്രിംകോടതി ജഡ്‌ജി ആയും സ്ഥാനമേറ്റു. ആന്ധ്രാപ്രദേശിലെ കൃഷ്‌ണാജില്ലയിലെ പൊന്നാവരം ഗ്രാമത്തിലെ കർഷകകുടുംബത്തിൽ ജനിച്ച എൻ.വി രമണയ്ക്ക് നീതി കാത്ത് അവസാന വരിയിൽ നിൽക്കുന്ന മനുഷ്യനോടും ഒരു കരുതലുണ്ടായിരുന്നു

രാജ്യദ്രോഹകേസുകൾ വേട്ടയാടൽ ആയപ്പോൾ അതിര് നിശ്ചയിച്ച രമണ സീൽഡ് കവർ സംസ്കാരത്തെ സുപ്രിം കോടതിയുടെ പടിക്കു പുറത്ത് നിർത്തി. ഹരജി ഫയൽ ചെയ്യാതെ തന്നെ ഡൽഹി ഷഹീൻ ബാഗിലെ പൊളിക്കൽ തടഞ്ഞ സിപിഎം നേതാവ് ബ്രിന്ദ കരാട്ടിന്റെ ആവശ്യവും അദ്ദേഹം പരിഗണിച്ചു. എന്നാൽ ഹിജാബ്, പൗരത്വ ഭേദഗതി, ജമ്മു കാശ്മീർ വിഭജനം തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള അർഹിക്കുന്നവിഷയങ്ങളിൽ സ്പർശിച്ചതേയില്ല.

TAGS :

Next Story