ഹിന്ദുത്വ രാഷ്ട്രീയത്തെ എങ്ങനെ നേരിടണം? ചിന്തന്‍ ശിബിരില്‍ തര്‍ക്കം

മതസംഘടനകളുമായി സഹകരിക്കണമെന്ന് വടക്കേ ഇന്ത്യയിൽ നിന്നുള്ള നേതാക്കൾ. മതസംഘടനകളുമായി സഹകരിക്കുന്നത് പ്രതിച്ഛായയെ ബാധിക്കുമെന്ന് തെക്കേ ഇന്ത്യയില്‍ നിന്നുള്ള നേതാക്കൾ

MediaOne Logo

Web Desk

  • Updated:

    2022-05-14 16:32:00.0

Published:

14 May 2022 4:31 PM GMT

ഹിന്ദുത്വ രാഷ്ട്രീയത്തെ എങ്ങനെ നേരിടണം? ചിന്തന്‍ ശിബിരില്‍ തര്‍ക്കം
X

ജയ്പൂര്‍‌: കോണ്‍ഗ്രസ് ചിന്തൻ ശിബിരിലെ രാഷ്ട്രീയകാര്യ സമിതിയിൽ തർക്കം. മതസംഘടനകളുമായി സഹകരിക്കണമെന്ന് വടക്കേ ഇന്ത്യയിൽ നിന്നുള്ള നേതാക്കൾ. എന്നാല്‍ മത സംഘടനകളുമായി സഹകരിക്കുന്നത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് തെക്കേ ഇന്ത്യയില്‍ നിന്നുള്ള നേതാക്കൾ അഭിപ്രായപ്പെട്ടു. തീരുമാനം നാളെ ചേരുന്ന പ്രവർത്തക സമിതിക്ക് വിട്ടു.

കോൺഗ്രസ് ചിന്തൻ ശിബിരിലെ രാഷ്ട്രീയ കാര്യ സമിതിയിൽ കീറാമുട്ടിയായത് ഹിന്ദുത്വ രാഷ്ട്രീയമായിരുന്നു. മതസംഘടനകളുമായി കൈകോർക്കുന്നത് ബി.ജെ.പിയെ നേരിടാൻ ഉതകുമെന്ന നിലപാടിലായിരുന്നു വടക്കേ ഇന്ത്യയിലെ നേതാക്കൾ. ഈ നീക്കം പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും ജനകീയ വിഷയങ്ങൾ ഉയർത്തിയാണ് നേരിടേണ്ടതെന്നു തെക്കേ ഇന്ത്യയിലെ നേതാക്കൾ ഉറച്ചുനിന്നു. ന്യൂനപക്ഷങ്ങൾക്കും പട്ടികജാതി, പട്ടികവർഗ വിഭാഗത്തിനും സംഘടന ഭാരവാഹിത്വത്തിൽ 50 ശതമാനം നീക്കി വെയ്ക്കണമെന്ന നിർദേശം സൽമാൻ ഖുർഷിദ് കൺവീനറായ സാമൂഹ്യനീതി സമിതി മുന്നോട്ടുവച്ചു.

നയപരമായ കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ പാർലമെന്‍ററി ബോർഡ് പുനരുജ്ജീവിപ്പിക്കാനുള്ള നിർദേശം വിമത ഗ്രൂപ്പായ ജി 23യെ തണുപ്പിച്ചേക്കും. പൂർണ സമയ അധ്യക്ഷൻ വേണമെന്ന ഇവരുടെ ആവശ്യവും കരടിൽ ഉൾപ്പെടുത്തി. പ്രവർത്തക സമിതിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. ഇക്കാര്യത്തിൽ തീരുമായ ശേഷം രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് ശേഷമായിരിക്കും നിർണായക തീരുമാനങ്ങൾ ഉൾക്കൊള്ളുന്ന ഉദയ്പൂർ പ്രഖ്യാപനം ഉണ്ടാകുക. നിരവധി നേതാക്കൾ രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് എത്തണമെന്ന് ആവശ്യപ്പെട്ടു

TAGS :

Next Story

Videos