Quantcast

സുപ്രിംകോടതി ജഡ്ജിയായി കെ.വി വിശ്വനാഥൻ ചുമതലയേറ്റു

പാലക്കാട്‌ കൽപാത്തി സ്വദേശിയായ ഇദ്ദേഹത്തെ, സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരിൽ നിന്നും നേരിട്ട് കോളീജിയം ശുപാർശ ചെയ്യുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-05-19 05:42:56.0

Published:

19 May 2023 1:03 AM GMT

KV Viswanathan takes oath as a Supreme Court judge
X

കെ.വി വിശ്വനാഥന്‍ ചുമതലയേല്‍ക്കുന്നു

ഡല്‍ഹി: മുതിർന്ന അഭിഭാഷകൻ കെ.വി.വിശ്വനാഥൻ സുപ്രിം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. പാലക്കാട്‌ കൽപാത്തി സ്വദേശിയാണ് വിശ്വനാഥൻ. ആന്ധ്രാ ഹൈക്കോടതിയിലെ ജസ്റ്റിസ് സി.ജെ പ്രശാന്ത് കുമാർ മിശ്രയും ചുമതലയേറ്റു.ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുത്തു രണ്ടു പേര്‍ ചുമതല ഏറ്റെടുത്തതോടെ സുപ്രിം കോടതിയിൽ 34 ജഡ്ജിമാരായി.

32 വർഷമായി സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് കെ.വി.വിശ്വനാഥൻ.പാലക്കാട്‌ കൽപാത്തി സ്വദേശിയായ ഇദ്ദേഹത്തെ, സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരിൽ നിന്നും നേരിട്ട് കോളീജിയം ശിപാർശ ചെയ്യുകയായിരുന്നു.

സീനിയൊരിറ്റി പരിഗണിക്കുമ്പോൾ ഭാവിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആകാൻ വരെ സാധ്യതയുള്ള ന്യായാധിപനായി കെ.വി.വിശ്വനാഥൻ മാറും.അങ്ങനെ സംഭവിച്ചാൽ ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന് ശേഷം ചീഫ് ജസ്റ്റിസ് ആകുന്ന മലയാളിയാകും ഇദ്ദേഹം.

കോളീജിയം ശുപാർശ കേന്ദ്ര സർക്കാരിന് കൈമാറി 72 മണിക്കൂറിനുള്ളിലാണ് അംഗീകാരം ലഭിച്ചത്.പുതിയ നിയമവകുപ്പ് മന്ത്രിയായി അർജ്ജുൻ മേഘവാൾ ചുമതലയേറ്റ ആദ്യദിനം തന്നെയാണ് പതിവുകളെ തെറ്റിച്ചു അതിവേഗം തീരുമാനമെടുത്തത്.

കിരൺ റിജ്ജുവിന്റെ കാലത്ത് കോളീജിയം ശുപാർശകൾ മാസങ്ങൾ വൈകാറുള്ളപ്പോഴാണ് മൂന്ന് ദിവസത്തിനുള്ളിൽ സത്യപ്രതിജ്ഞയ്‌ക്ക് പോലും കളമൊരുങ്ങിയത്. കേന്ദ്രസർക്കാരും കോടതിയും തമ്മിലുള്ള ശീതയുദ്ധം അവസാനിക്കുകയാണെന്നും ഈ തീരുമാനം വ്യക്തമാക്കുന്നു

TAGS :

Next Story