Quantcast

അശുതോഷ് റാങ്കയും സൗരവ് ദാസും ജയിലിലേക്ക്; അജിൻക്യ ഷിൻഡെയ്ക്ക് ജാമ്യം

എതിർശബ്ദങ്ങളെ സർക്കാർ അടിച്ചമർത്തുകയാണെന്ന് അഭിജീത് ദീപ്കെ

MediaOne Logo

Web Desk

  • Published:

    14 Oct 2026 9:32 AM IST

അശുതോഷ് റാങ്കയും സൗരവ് ദാസും ജയിലിലേക്ക്; അജിൻക്യ ഷിൻഡെയ്ക്ക് ജാമ്യം
X

അജിൻക്യ ഷിൻഡെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോൾ

ന്യൂഡല്‍ഹി: ജന്തർമന്തറിൽ അതിക്രമിച്ചുകടന്ന കേസിൽ അറസ്റ്റിലായ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

അതിക്രമിച്ചു കടക്കൽ, നിരോധനാജ്ഞ ലംഘിക്കൽ, സമാധാന ഉടമ്പടി ലംഘിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ ഡല്‍ഹി മന്ദിർ മാർഗിലെ മജിസ്ട്രേറ്റിന് മുന്നിൽ മൂന്ന് നേതാക്കളെയും ഹാജരാക്കി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജന്തർമന്തറിലെ ബാരിക്കേഡുകൾ ചാടിക്കടന്നതിനാണ് സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിൻഡെ എന്നിവരെ ചൊവ്വാഴ്ച രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ അജിങ്ക്യ ഷിൻഡെക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചു. ആദ്യമായി കസ്റ്റഡിയിലായതിനാലാണ് അജിങ്ക്യ ഷിൻഡെക്ക് ജാമ്യം ലഭിച്ചതെന്നാണ് വിവരം.

മുൻപൊരു സംഭവുമായി ബന്ധപ്പെട്ട് 50,000 രൂപയുടെ ബോണ്ടും ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കില്ലെന്ന ഉറപ്പിലും ഇവർ പുറത്തിറങ്ങിയിരുന്നു. എന്നാൽ, ഭാരതീയ നാഗരിക സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്) സെക്ഷൻ 163 ലംഘിച്ചുകൊണ്ട് ഇവർ വീണ്ടും നിയമലംഘനം നടത്തിയതായി ഡല്‍ഹി പൊലീസ് വ്യക്തമാക്കി. ബോണ്ട് വ്യവസ്ഥകൾ ലംഘിച്ച ആവർത്തിച്ചുള്ള കുറ്റക്കാരായാണ് കോടതി ഇവരെ പരിഗണിച്ചിരിക്കുന്നത്.

അതേസമയം എതിർശബ്ദങ്ങളെ സർക്കാർ അടിച്ചമർത്തുകയാണെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപകെ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. വിയോജിപ്പുകളെ ഇല്ലാതാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

TAGS :

Next Story