Quantcast

ഡൽഹിയിൽ മലയാളി വിദ്യാർഥികളുടെ ലോകകപ്പ് വിജയാഘോഷം നിയന്ത്രിക്കാന്‍ പൊലീസ് രംഗത്തിറങ്ങി

പ്രദേശവാസികളെ പ്രകോപിപ്പിക്കുന്ന രീതിയിൽ പ്രകടനം നടത്തിയെന്ന് പൊലീസ്

MediaOne Logo

Web Desk

  • Updated:

    2022-12-19 14:36:41.0

Published:

19 Dec 2022 7:08 AM GMT

ഡൽഹിയിൽ മലയാളി വിദ്യാർഥികളുടെ ലോകകപ്പ് വിജയാഘോഷം നിയന്ത്രിക്കാന്‍  പൊലീസ് രംഗത്തിറങ്ങി
X

ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർഥികളുടെ ലോകകപ്പ് വിജയാഘോഷപ്രകടനം അതിര് കടന്നതോടെ ഗതാഗതം സുഗമമാക്കാൻ പോലീസ് രംഗത്തിറങ്ങി. മലയാളികൾ ഉൾപ്പടെയുള്ള വിദ്യാർഥികളാണ് അർജന്റീന ഫ്രാൻസ് ഫൈനൽ മൽസരത്തിന് പിന്നാലെ വിജയനഗറിൽ റോഡിലിറങ്ങി ആഘോഷിച്ചത്. വാഹനങ്ങൾക്ക് വഴി കിട്ടാതായതോടെ ലാത്തിയുമായി പൊലീസ് രംഗത്തിറങ്ങി. ചില പ്രദേശവാസികളും മലയാളികൾ ഉൾപ്പടെയുള്ള വിദ്യാർഥികളുടെ ആഘോഷത്തിനെതിരെ വന്നതോടെ പൊലീസ് ഇടപെട്ടാണ് റോഡിൽ നിന്നും ഇവരെ മാറ്റിയത്.


TAGS :

Next Story