Quantcast

മറന്നുവെച്ച ബാഗ് എടുക്കാൻ തിരികെ വന്നു,സ്‌കൂൾ വാനിന്റെ അടിയിൽപ്പെട്ട് രണ്ടാം ക്ലാസുകാരന് ദാരുണാന്ത്യം

സ്‌കൂൾ കോമ്പൗണ്ടിൽ വച്ച് തിങ്കളാഴ്ച രാവിലെയാണ് അപകടം

MediaOne Logo

Web Desk

  • Published:

    28 March 2022 5:46 PM IST

മറന്നുവെച്ച ബാഗ് എടുക്കാൻ തിരികെ വന്നു,സ്‌കൂൾ വാനിന്റെ അടിയിൽപ്പെട്ട് രണ്ടാം ക്ലാസുകാരന് ദാരുണാന്ത്യം
X

ചെന്നൈ: സ്‌കൂൾ വാനിന്റെ അടിയിൽപ്പെട്ട് രണ്ടാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. മറന്നുവെച്ച ബാഗ് എടുക്കാൻ തിരികെ വരുമ്പോൾ പിന്നിലോട്ടെടുത്ത വാൻ കയറിയിറങ്ങിയാണ് അപകടം. ആൾവാർതിരുനഗറിലെ സ്വകാര്യ സ്‌കൂൾ വിദ്യാർഥിയായ ദീക്ഷിത്താണ് മരിച്ചത്.

സ്‌കൂൾ കോമ്പൗണ്ടിൽ വച്ച് തിങ്കളാഴ്ച രാവിലെയാണ് അപകടം. വാനിൽ നിന്ന് ഇറങ്ങി ക്ലാസിലേക്ക് പോയ ദീക്ഷിത് വണ്ടിയിലേക്ക് തിരികെയെത്തുകയായിരുന്നു. വാനിൽ മറന്നുവെച്ച ബാഗ് എടുക്കാൻ തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായത്.

കുട്ടി വാനിന്റെ പിന്നിലുള്ള കാര്യം ശ്രദ്ധിക്കാതെ വാഹനം പിന്നോട്ടെടുത്തപ്പോഴാണ് അപകടം സംഭവിച്ചത്. കുട്ടിയുടെ ശരീരത്തിൽകൂടി വാഹനം കയറിയിറങ്ങുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വളസരവാക്കം പൊലീസ് കേസെടുക്കുകയും വാൻ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

TAGS :

Next Story