Quantcast

കൽക്കരി ക്ഷാമം: പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു

രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിൽ കൽക്കരി ക്ഷാമം രൂക്ഷമാണ്. 13 താപ വൈദ്യുതി നിലയങ്ങൾ പൂർണമായും പ്രവർത്തനം നിർത്തി. 80 ശതമാനം താപവൈദ്യുതി നിലയങ്ങളിലും അഞ്ച് ദിവസത്തേക്കുള്ള കൽക്കരി മാത്രമാണുള്ളത്.

MediaOne Logo

Web Desk

  • Published:

    12 Oct 2021 4:52 AM GMT

കൽക്കരി ക്ഷാമം: പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു
X

രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. ഡൽഹിക്ക് കൂടുതൽ കൽക്കരി നൽകാൻ ഊർജ മന്ത്രാലയം എൻ.ടി.പി.സിക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ വൈദ്യുതി ഉപഭോഗം കുറക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കൽക്കരി ക്ഷാമം നേരിടുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ കൽക്കരി നൽകാനും കേന്ദ്ര ഊർജ മന്ത്രാലയം നിർദേശിച്ചു.

രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിൽ കൽക്കരി ക്ഷാമം രൂക്ഷമാണ്. 13 താപ വൈദ്യുതി നിലയങ്ങൾ പൂർണമായും പ്രവർത്തനം നിർത്തി. 80 ശതമാനം താപവൈദ്യുതി നിലയങ്ങളിലും അഞ്ച് ദിവസത്തേക്കുള്ള കൽക്കരി മാത്രമാണുള്ളത്. രാജസ്ഥാൻ, ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ 14 മണിക്കൂർ പവർകട്ടിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

TAGS :

Next Story