Quantcast

കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കാൻ ശ്രമം; തിരിച്ചുകൊത്തി മൂര്‍ഖൻ പാമ്പ്, വീഡിയോ

പാമ്പുകടിയേറ്റാൽ ആദ്യം ചെയ്യേണ്ടത് പ്രഥമ ശുശ്രൂഷയായ ആന്‍റിവെനം നൽകുക എന്നതാണ്

MediaOne Logo

Web Desk

  • Published:

    28 Aug 2025 8:53 AM IST

കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കാൻ ശ്രമം; തിരിച്ചുകൊത്തി മൂര്‍ഖൻ പാമ്പ്, വീഡിയോ
X

പറ്റ്ന: കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കുന്ന ചികിത്സാരീതിയെക്കുറിച്ച് ചിലരെങ്കിലും കേട്ടിട്ടുണ്ടാകും. പ്രാകൃതമായ ഈ ചികിത്സാ രീതി മൂലം രോഗി മരിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഈ ആധുനിക കാലത്തും ഇത്തരം സംഭവങ്ങൾ നടക്കാറുണ്ടെന്നതിന് ഉദാഹരണമാണ് ബിഹാര്‍. പാമ്പുകടിയേറ്റ സ്ത്രീയെ ആശുപത്രിയിൽ എത്തിക്കാതെ സീതാമര്‍ഹിയിലെ ഗ്രാമവാസികൾ കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കുന്ന അന്ധവിശ്വാസമാണ് പരീക്ഷിച്ചത്.

പാമ്പുകടിയേറ്റാൽ ആദ്യം ചെയ്യേണ്ടത് പ്രഥമ ശുശ്രൂഷയായ ആന്‍റിവെനം നൽകുക എന്നതാണ്. എന്നാൽ ഇവിടെ അതൊന്നുമുണ്ടായില്ല. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ പാമ്പ് കടിയേറ്റ സ്ത്രീ നിലത്തുകിടക്കുന്നത് കാണാം. നിരവധി ആളുകൾ ചുറ്റും കൂടി നിൽക്കുന്നുണ്ട്. സ്ത്രീയുടെ സമീപത്ത് ഒരു പാമ്പ് ഇഴയുന്നുമുണ്ട്. യുവാവ് വടി കൊണ്ട് പാമ്പിനെ സ്ത്രീയുടെ അടുത്തേക്ക് കൊണ്ടുവരുന്നു. തുടർന്ന് വിഷം തിരികെ എടുപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പാമ്പ് ആ സ്ത്രീയെ തുടരെ കൊത്തുകയാണ് ചെയ്തത്. നിലവിൽ സ്ത്രീയുടെ അവസ്ഥ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ഈ വീഡിയോയ്ക്ക് പിന്നാലെ വൻ വിമർശനങ്ങളാണ് ഉയരുന്നത്. ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങൾ നടപ്പിലാക്കുന്നവർക്ക് കൃത്യമായ ബോധവൽക്കരണ ക്ലാസുകൾ നൽകണം. അല്ലാത്തപക്ഷം നിരവധി ജീവനുകൾ നഷ്ടമാകുമെന്ന് ആളുകൾ പ്രതികരിച്ചു. സമാനമായ ഒരു സംഭവം മധ്യപ്രദേശിലും നടന്നിരുന്നു. പാമ്പുകടിയേറ്റ ആളെ ആശുപത്രിയിൽ എത്തിക്കാതെ വീഡിയോ കോൾ വഴി മന്ത്രവാദിയെ വിളിച്ച് നിർദേശങ്ങൾ സ്വീകരിക്കുകയാണ് നാട്ടുകാർ ചെയ്തത്. മന്ത്രവാദി പറഞ്ഞു കൊടുത്ത മന്ത്രങ്ങളാണ് അവർ ചൊല്ലിയത്. എന്നാൽ നില വഷളായതിനെത്തുടർന്ന് ബന്ധുക്കൾ പിന്നീട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

പാമ്പുകടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • പരിഭ്രാന്തരാകാതെ ശാന്തത പാലിക്കുക
  • കടിയേറ്റ ഭാഗം അനക്കാതിരിക്കുക
  • ആഭരണങ്ങളും, ഇറുകിയ കെട്ടുകളും നീക്കം ചെയ്യുക
  • കടിയേറ്റ ഭാഗം ഹൃദയത്തിന്റെ നിരപ്പിനേക്കാൾ താഴെ വരുന്ന
  • രീതിയിൽ വയ്ക്കുക
  • കടിയേറ്റ ഭാഗത്തിന് മുകളിൽ രക്തചംക്രമണം തടസപ്പെടുത്തുന്ന
  • രീതിയിൽ കയറോ തുണിയോ ഉപയോഗിച്ച് കെട്ടരുത്
  • എത്രയും വേഗം ആന്‍റിവെനം ഉള്ള ആശുപത്രിയിൽ എത്തുക
TAGS :

Next Story