Quantcast

ദക്ഷിണ കന്നഡയിൽ സംഘർഷ സാധ്യത തുടരുന്നു; എട്ട് ദിവസത്തിനിടെ കൊല്ലപ്പെട്ടത് മൂന്ന് യുവാക്കൾ

കൊലപാതക സംഘങ്ങളെ പിടികൂടാൻ പൊലീസിനിതുവരെ കഴിഞ്ഞിട്ടില്ല

MediaOne Logo

Web Desk

  • Updated:

    2022-07-30 01:06:18.0

Published:

30 July 2022 1:02 AM GMT

ദക്ഷിണ കന്നഡയിൽ സംഘർഷ സാധ്യത തുടരുന്നു; എട്ട് ദിവസത്തിനിടെ കൊല്ലപ്പെട്ടത് മൂന്ന് യുവാക്കൾ
X

കര്‍ണാടക: ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ സംഘർഷ സാധ്യതാ മേഖലകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കുമ്പോഴും സംഘർഷങ്ങൾക്ക് അയവില്ല.8 ദിവസത്തിനിടെ മൂന്ന് യുവാക്കളാണ് ഇവിടെ കൊല്ലപ്പെട്ടത്. എന്നിട്ടും കൊലപാതക സംഘങ്ങളെ പിടികൂടാൻ പൊലീസിനിതുവരെ കഴിഞ്ഞിട്ടില്ല.

കർണാടകയിൽ കൊലപാതകങ്ങൾ നടന്ന പ്രദേശങ്ങളിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സാമുദായിക സംഘർഷ സാധ്യതാ മേഖലകളിൽ സുരക്ഷക്കായി ഉന്നത പൊലീസ് സംഘവും ക്യാമ്പ് ചെയ്യുന്നുണ്ട്.

ബണ്ട്വാൾ, ബണ്ട്വാൾ റൂറൽ, വിട്ല പൊലീസ് സ്റ്റേഷൻ പരിധികളിലെ സാമുദായിക സംഘർഷ മേഖലകളിലാണ് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചത്. ബണ്ട്വാളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ മുഴുവൻ വാണിജ്യ സ്ഥാപനങ്ങളും വൈകുന്നേരം 6 മണിക്ക് അടച്ചു. സംഘർഷാവസ്ഥയുടെ സാഹചര്യത്തിൽ സ്ഥാപനം വൈകീട്ട് 6 മണിയോടെ അടച്ചുപൂട്ടാൻ ഡെപ്യൂട്ടി കമ്മീഷണർ ഉത്തരവിട്ടിരുന്നു.

ബണ്ട്വാൾ, പുത്തൂർ, ബെൽത്തങ്ങാടി, സുള്ള്യ, കഡബ താലൂക്കുകളിൽ നിരോധനാജ്ഞ തുടരുകയാണ് ഓഗസ്റ്റ് 6 ന് പുലർച്ചെ 12 വരെയാണ് നിരോധനാജ്ഞ. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതക കേസ് സംസ്ഥാന സർക്കാർ എൻ.ഐയ്ക്ക് കൈമാറി. കേസിൽ 21 പേരെ പൊലീസ് ചോദ്യം ചെയ്തു. ഗുഢാലോചനയിൽ പങ്കെടുത്ത 2 പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. പൊലീസിന്റെ അന്വേഷണത്തിനെതിരെ ബി.ജെ.പി പ്രവർത്തകർ തന്നെ രംഗത്ത് വന്നതോടെയാണ് കേസ് എൻ.ഐഎക്ക് കൈമാറിയത്. ബെല്ലാരെയിൽ മസൂദിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവവും കഴിഞ്ഞ ദിവസം സൂറത്ത്കല്ലിൽ ഫായിസിനെ വെട്ടിക്കൊന്ന സംഭവവും കർണാടക പൊലീസ് തന്നെയാണ് അന്വേഷിക്കുന്നത്. അടുത്തടുത്ത ദിവസങ്ങളിൽ നടന്ന സമാന സംഭവങ്ങളിൽ സർക്കാർ പക്ഷപാതപരമായി ഇടപെടുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.

TAGS :

Next Story