Quantcast

പുരി ലോക്‌സഭാ മണ്ഡലത്തിൽ പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്

പ്രചാരണത്തിന് പണമില്ലെന്ന് കാട്ടി സുചാരിത മൊഹന്തി പിന്മാറിയതിനാലാണ് സ്ഥാനാർഥി പ്രഖ്യാപനം

MediaOne Logo

Web Desk

  • Published:

    5 May 2024 8:07 AM IST

Congress announces new candidate for Puri
X

ഭുവനേശ്വർ: ഒഡീഷയിലെ പുരി ലോക്‌സഭാ മണ്ഡലത്തിൽ പുതിയ സ്ഥാനാർഥിയെ കോൺഗ്രസ് പ്രഖ്യാപിച്ചു. ജയ് നാരായൺ പട്‌നായിക്കാണ് പുതിയ സ്ഥാനാർത്ഥി. പ്രചാരണത്തിന് പണമില്ലെന്ന് കാട്ടി സുചാരിത മൊഹന്തി പിന്മാറിയതിനാലാണ് സ്ഥാനാർഥി പ്രഖ്യാപനം.

പ്രചാരണ പരിപാടികൾക്ക് എ.ഐ.സി.സി പണം നൽകുന്നില്ലെന്ന് സുചാരിത ആരോപിച്ചിരുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനാണു മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി അവർ കത്തെഴുതിയത്. പാർട്ടി ഫണ്ട് നൽകിയില്ല. ബി.ജെ.പിയും ബി.ജെ.ഡിയുമെല്ലാം പണക്കൂമ്പാരത്തിനു മുകളിൽനിന്നാണു പ്രചാരണം നടത്തുന്നത്. ഇങ്ങനെ മുന്നോട്ടുപോകാൻ പ്രയാസമാണ്. സമ്പത്തിന്റെ അശ്ലീലപ്രദർശനമാണ് എങ്ങും. ഇങ്ങനെ മത്സരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും സുചാരിത വ്യക്തമാക്കിയിരുന്നു.

ഒഡിഷയിൽ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാണ് നടക്കുന്നത്. 21 ലോക്സഭാ സീറ്റിലേക്കും 147 നിയമസഭാ സീറ്റിലേക്കുമാണു മത്സരം നടക്കുന്നത്. മേയ് 13 മുതൽ ജൂൺ ഒന്നുവരെ നാലു ഘട്ടങ്ങളിലായാണു സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്.

TAGS :

Next Story