Quantcast

മധ്യപ്രദേശ് കോൺഗ്രസിൽ വീണ്ടും നടപടി; സംസ്ഥാന പ്രവർത്തക സമിതി പിരിച്ചുവിട്ടു

സംസ്ഥാന അധ്യക്ഷൻ കമൽനാഥി​നെ പാർട്ടി നേരത്തെ മാറ്റിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-12-27 01:43:27.0

Published:

27 Dec 2023 1:41 AM GMT

മധ്യപ്രദേശ് കോൺഗ്രസിൽ വീണ്ടും നടപടി; സംസ്ഥാന പ്രവർത്തക സമിതി പിരിച്ചുവിട്ടു
X

​​ഭോപാൽ: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്തതിരിച്ചടി​ നേരിട്ടതിന് പിന്നാലെ കോൺഗ്രസ് സംസ്ഥാന പ്രവർത്തക സമിതി പിരിച്ചുവിട്ടു. പാർട്ടി ജനറൽ സെക്രട്ടറിയായ ജിതേന്ദ്ര സിങ്ങാണ് മാധ്യമങ്ങളോട് പാർട്ടി നടപടി വിശദീകരിച്ചത്.​​നിയമസഭ ​​തെര​ഞ്ഞെടുപ്പ് ഫലം തിരിച്ചടിയായതിന് പിന്നാലെ സംസ്ഥാന അധ്യക്ഷൻ കമൽനാഥി​നെ പാർട്ടി മാറ്റിയിരുന്നു. ഇതിന് പിന്നാ​ലെയാണ് സംസ്ഥാന പ്രവർത്തക സമിതിക്കും നേ​രെ നടപടിയുണ്ടായിരിക്കുന്നത്.

പുതുതായി നിയമിതനായ സംസ്ഥാന അധ്യക്ഷൻ ജിത്തു പട് വാരിയുടെ ​നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പാർട്ടി നേതാക്കളായ ദിഗ്‍വിജയ് സിങ്, കാന്തിലാൽ ബുരിയ,സുരേഷ് പച്ചൗരി, അരുൺ യാദവ് തുടങ്ങിയവർ യോഗത്തിൽ പ​ങ്കെടുത്തു.

സംസ്ഥാന പ്രവർത്തക സമിതി പിരിച്ചുവിട്ടെങ്കിലും ജില്ലാ നേതൃത്വത്തിന് തുടരാമെന്നും അധ്യക്ഷൻ വ്യക്തമാക്കി. 230 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 163 സീറ്റുകൾ നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. കോൺഗ്രസ് 66 സീറ്റിലേക്ക് ചുരുങ്ങിയത് പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു.

TAGS :

Next Story