Quantcast

അര്‍ഹതയില്ല, എന്നാലും ഒരു സീറ്റ് നല്‍കാം : കോണ്‍ഗ്രസിനോട് ആം ആദ്മി

ഡൽഹിയിൽ അധികാരത്തിലുള്ള എഎപി ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സീറ്റ് പങ്കിടലുമായി ബന്ധപ്പെട്ട് കോൺഗ്രസുമായി ചർച്ചകൾ നടത്തിവരികയാണ്

MediaOne Logo

Web Desk

  • Published:

    14 Feb 2024 5:30 AM GMT

kejriwal
X

അരവിന്ദ് കെജ്‍രിവാള്‍

ഡല്‍ഹി: ഡല്‍ഹിയിലെ ഏഴ് ലോക്സഭാ സീറ്റുകളില്‍ ഒന്നുമാത്രം ഇന്‍ഡ്യ മുന്നണിയിലുള്ള കോണ്‍ഗ്രസിന് നല്‍കാന്‍ തയ്യാറാണെന്ന് ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‍രിവാള്‍. നിലവിൽ ഡൽഹിയിൽ അധികാരത്തിലുള്ള എഎപി ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സീറ്റ് പങ്കിടലുമായി ബന്ധപ്പെട്ട് കോൺഗ്രസുമായി ചർച്ചകൾ നടത്തിവരികയാണ്.

"മെറിറ്റ് അടിസ്ഥാനത്തിൽ, കോൺഗ്രസ് പാർട്ടി ഡൽഹിയിൽ ഒരു സീറ്റ് പോലും അർഹിക്കുന്നില്ല, എന്നാൽ 'സഖ്യത്തിൻ്റെ ധർമ്മം' മനസ്സിൽ വെച്ചാണ് ഞങ്ങൾ അവർക്ക് ഒരു സീറ്റ് വാഗ്ദാനം ചെയ്യുന്നത്. ഡൽഹിയില്‍ കോൺഗ്രസ് ഒരു സീറ്റിലും എഎപി ആറ് സീറ്റിലും മത്സരിക്കണമെന്ന് ഞങ്ങൾ നിർദ്ദേശിക്കുന്നു'' എഎപി എം.പി സന്ദീപ് പഥക് പറഞ്ഞു. നിയമസഭാ സീറ്റുകളിൽ ഭൂരിഭാഗവും നേടിയ എഎപിയുടെ ശക്തമായ പ്രകടനം ചർച്ചകളിലെ അവരുടെ നിലപാടിന് കരുത്ത് പകരുന്നതാണ്. എന്നാൽ, അതിന് വിപരീതമായി തെരഞ്ഞെടുപ്പിൽ തുടർച്ചയായ തിരിച്ചടികൾ നേരിട്ട കോൺഗ്രസ് നഷ്ടപ്പെട്ട കോട്ട തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. ലോക്‌സഭാ, അസംബ്ലി, എംസിഡി തെരഞ്ഞെടുപ്പുകളിലെ പാർട്ടിയുടെ പ്രകടനത്തെക്കുറിച്ചും പഥക് പറഞ്ഞു . ഡൽഹിയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് പൂജ്യം സീറ്റുകളാണുള്ളത്. എംസിഡി തെരഞ്ഞെടുപ്പിൽ 250ൽ 9 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചതെന്നും പഥക് ചൂണ്ടിക്കാട്ടി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തലസ്ഥാനത്തെ ഏഴ് സീറ്റുകളും ബി.ജെ.പിയാണ് തൂത്തുവാരിയത്.

‘രണ്ടുവർഷങ്ങൾക്ക് മുൻപ് നിങ്ങൾ ഞങ്ങളെ അനുഗ്രഹിച്ചു. 117 സീറ്റുകളിൽ 92 സീറ്റുകളും ഞങ്ങൾക്ക് തന്നു. നിങ്ങൾ ചരിത്രമാണ് പഞ്ചാബിൽ സൃഷ്ടിച്ചത്. ഞാൻ കൈകൾ കൂപ്പി നിങ്ങൾക്ക് മുന്നിൽ വീണ്ടും നിൽക്കുകയാണ്. നിങ്ങളോട് ഒരു അനുഗ്രഹം കൂടി ചോദിക്കുകയാണ്. രണ്ടുമാസത്തിനുള്ളിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കും. പ‍ഞ്ചാബിൽ 13 സീറ്റുകളാണ് ഉള്ളത്. ചണ്ഡിഗഡിൽ ഒന്നും. ആകെ 15 സീറ്റുകൾ. അടുത്ത 10–15 ദിവസങ്ങൾക്കുള്ളിൽ എഎപി ഈ 14 സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കും. വൻഭൂരിപക്ഷത്തോടെ 14 സീറ്റുകളും നേടാൻ നിങ്ങളാണ് സഹായിക്കേണ്ടത്.'' കെജ്‌രിവാൾ പറഞ്ഞു.

TAGS :

Next Story