Quantcast

ആർഎസ്എസിനെയും പ്രധാനമന്ത്രിയേയും പുകഴ്ത്തൽ; മലക്കം മറിഞ്ഞ് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്‌

വലിയ പ്രതിഷേധമാണ് ദിഗ്‌വിജയ് സിങ്‌ നേരിട്ടത്

MediaOne Logo

Web Desk

  • Published:

    28 Dec 2025 7:50 PM IST

ആർഎസ്എസിനെയും പ്രധാനമന്ത്രിയേയും പുകഴ്ത്തൽ;  മലക്കം മറിഞ്ഞ് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്‌
X

ന്യൂഡൽഹി: ആർഎസ്എസിനെയും പ്രധാനമന്ത്രിയേയും പുകഴ്ത്തിയതിൽ മലക്കം മറിഞ്ഞ് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്‌. പ്രത്യയശാസ്ത്രത്തിൽ വ്യത്യാസമില്ലെന്നും കോൺഗ്രസ് ഒറ്റക്കെട്ടാണെന്നും പുതിയ വാദം. ഗാന്ധി കുടുംബം രക്തസാക്ഷികളുടെ കുടുംബത്തിനുള്ളിൽ ഭിന്നത വിതയ്ക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളിൽ ശക്തമായി അപലപിക്കുന്നു. രാഹുൽ ഗാന്ധി സംഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും ഉടൻ പൂർത്തിയാകുമെന്നും ദിഗ്‌വിജയ് സിങ്‌ പറഞ്ഞു.

ആർഎസ്എസിൽ താഴെത്തട്ടിൽ പ്രവർത്തിക്കുന്നവർ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമാകുന്നുവെന്നും ഇതാണ് ആർഎസ്എസിന്റെ സംഘടനാബലം എന്നുമായിരുന്നു ദിഗ്‌വിജയ് സിങ്ങിൻ്റെ വിവാദ പോസ്റ്റ്. അദ്വാനിയുടെ കാൽക്കലിരിക്കുന്ന മോദിയുടെ ചിത്രം പങ്കുവച്ചായിരുന്നു സമൂഹമാധ്യമ പോസ്റ്റ്.

'ഈ ചിത്രം വളരെ ശ്രദ്ധേയമാണ്. നേതാക്കളുടെ കാൽക്കൽ തറയിൽ ഇരിക്കുന്ന ആർ‌എസ്‌എസിന്റെ താഴെത്തട്ടിലുള്ള സ്വയംസേവകരും ജനസംഘം (ബിജെപി) പ്രവർത്തകരും പിന്നീട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി മാറുന്നു. ഇതാണ് ആ സംഘടനയുടെ ശക്തി. ജയ് സിയ റാം'- സിംഗ് എക്‌സിൽ കുറിച്ചു.

കോൺ​ഗ്രസ് പ്രവർത്തകസമിതി യോഗത്തിലും ദിഗ്‌വിജയ് സിങ്‌ സമാനാഭിപ്രായം ഉന്നയിച്ചിരുന്നു. കോൺഗ്രസിൽ അധികാര വികേന്ദ്രീകരണം നടക്കുന്നില്ലെന്നും താഴെത്തട്ടിൽ പാർട്ടിക്ക് ചലനമില്ലെന്നും സിങ് ആരോപിച്ചു. പിസിസി അധ്യക്ഷൻമാരെ നിയമിക്കൽ മാത്രമാണ് നടക്കുന്നതെന്നും ദിഗ്‌വിജയ് സിങ്‌ അഭിപ്രായപ്പെട്ടു.

1996ൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കർസിങ് വഗേലയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ അന്നത്തെ ബിജെപി നേതാക്കൾ പങ്കെടുക്കുന്ന ചിത്രമാണ് ദിഗ്‌വിജയ് സിങ്‌ പങ്കുവച്ചത്. ട്വീറ്റിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി രം​ഗത്തെത്തെ. സിങ്ങിന്റെ പരാമർശം സ്വേച്ഛാധിപത്യപരവും ജനാധിപത്യവിരുദ്ധവുമായ കോൺഗ്രസ് നേതൃത്വത്തെ തുറന്നുകാട്ടുന്നതാണെന്ന് പാർട്ടി വക്താവ് സി.ആർ കേശവൻ പറഞ്ഞു. വലിയ പ്രതിഷേധമാണ് ദിഗ്‌വിജയ് സിങ്‌ നേരിട്ടത്. ഭരണപക്ഷം ഇത് ആയുധമാക്കുകയും ചെയ്തിരുന്നു.

TAGS :

Next Story