Quantcast

ഛത്തീസ്ഗഢും മധ്യപ്രദേശും ഉറപ്പായും ജയിക്കും; 2024 ലോക്‌സഭ പോളില്‍ വരാനിരിക്കുന്നത് സര്‍പ്രൈസ് -രാഹുല്‍ ഗാന്ധി

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞെന്നും കര്‍ണാടക വലിയ പാഠം നല്‍കിയെന്നും രാഹുല്‍

MediaOne Logo

Web Desk

  • Updated:

    2023-09-24 10:25:12.0

Published:

24 Sept 2023 3:33 PM IST

We will conduct caste census says Rahul Gandhi
X

ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കാനിരുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലെയും വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലെയും പ്രതീക്ഷകള്‍ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് ഉറപ്പായും വിജയിക്കുമെന്ന് പറഞ്ഞ രാഹുല്‍ തെലങ്കാനയില്‍ വിജയ സാധ്യതയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

''ഇപ്പോഴത്തെ സാഹചര്യത്തില്‍ പറയുന്നു, ഞങ്ങള്‍ തെലങ്കാനയില്‍ വിജയിക്കാന്‍ സാധ്യതയുണ്ട്. മധ്യപ്രദശിലും ഛത്തീസ്ഗഢിലും ഉറപ്പായും വിജയിക്കും. രാജസ്ഥാനില്‍ ഞങ്ങള്‍ വിജയത്തിനടുത്താണ്. വിജയിക്കാന്‍ സാധിക്കുമെന്ന്‌വിശ്വസിക്കുന്നു. ബി.ജെ.പി പോലും അവരുടെ ഇന്‍േറണല്‍ മീറ്റിംഗുകളില്‍ ഇതാണ് പറയുന്നത്'' രാഹുല്‍ ഒരു മാധ്യമ കോണ്‍ക്ലേവില്‍ പറഞ്ഞു

''ബി.ജെ.പി മാധ്യമങ്ങളെ നിയന്ത്രിക്കുന്ന സാഹചര്യവുമായി പൊരുത്തപ്പെട്ടുവരികയാണ്. പ്രതിപക്ഷത്തിന് പൊരുത്തപ്പെടാന്‍ കഴിയില്ലെന്ന് കരുതേണ്ടതില്ല. ഞങ്ങള്‍ പൊരുത്തപ്പെട്ടുകൊണ്ടിരിക്കുന്നു, ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു, ഇന്ത്യന്‍ ജനസംഖ്യയുടെ 60 ശതമാനവും ഞങ്ങളാണ്. 2024 ലോക്‌സഭ പോളില്‍ ബി.ജ.പിക്ക് വരാനിരിക്കുന്നത് ഒരു സര്‍പ്രൈസാണ്'' രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞെന്നും കര്‍ണാടക വലിയ പാഠം നല്‍കിയെന്നും രാഹുല്‍ പറഞ്ഞു.

ഈ വര്‍ഷാവസാനമാണ് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജസ്ഥാനിലും ഛത്തീസ്ഗഢിലും നിലവില്‍ ഭരണം കൈയ്യാളുന്നത് കോണ്‍ഗ്രസാണ്. മധ്യപ്രദേശിലും തെലങ്കാനയിലും ശക്തമായ തിരിച്ചുവരവിനുള്ള ഒരുക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തിവരുന്നത്.

TAGS :

Next Story