Quantcast

രാഹുൽ ഗാന്ധി ഇന്ന് പൂഞ്ച് സന്ദർശിക്കും

രാവിലെ 10.30ന് പാകിസ്താൻ ഷെല്ലാക്രമണത്തിൽ ദുരിതത്തിലായ കുടുംബങ്ങളെ രാഹുൽ സന്ദർശിക്കും

MediaOne Logo

Web Desk

  • Updated:

    2025-05-24 01:55:12.0

Published:

24 May 2025 6:30 AM IST

രാഹുൽ ഗാന്ധി ഇന്ന് പൂഞ്ച് സന്ദർശിക്കും
X

ഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ജമ്മു കശ്മീരിലെ പൂഞ്ച് സന്ദർശിക്കും.രാവിലെ 10.30ന് പാകിസ്താൻ ഷെല്ലാക്രമണത്തിൽ ദുരിതത്തിലായ കുടുംബങ്ങളെ രാഹുൽ സന്ദർശിക്കും. പൂഞ്ചിലെ ഷെല്ലാക്രമണത്തിൽ 13 പേർക്കാണ് ജീവൻ നഷ്ടമായത്.നേരത്തെ പഹൽഗാമം ഭീകരാക്രമണം നടന്നതിന് പിന്നാലെ രാഹുൽ ശ്രീനഗർ സന്ദർശിച്ചിരുന്നു.

അതേസമയം ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള ഇന്ത്യയുടെ പ്രതിനിധി സംഘങ്ങളുടെ വിദേശ സന്ദർശനം തുടരുന്നു. യുഎസ് സന്ദർശനത്തിന് ഉള്ള ശശി തരൂർ തലവനായ സംഘം ഇന്ന് ഡൽഹിയിൽ നിന്ന് യാത്ര പുറപ്പെടും. പനാമ, ഗിനി, ബ്രസീൽ, കൊളംബിയ രാജ്യങ്ങൾ കൂടെ ഈ സംഘം സന്ദർശിക്കും.

ബിജെപി എംപി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള സംഘം ബഹ്റൈയിനിലേക്ക് യാത്ര തിരിച്ചു. യുഎഇ സന്ദർശനം പൂർത്തിയാക്കിയ ഇ.ടി മുഹമ്മദ് ബഷീർ അംഗമായ ശ്രീകാന്ത് ഷിൻഡെ നയിക്കുന്ന സംഘം ആഫ്രിക്കയിലേക്ക് തിരിച്ചു.

TAGS :

Next Story