ആർഎസ്എസ് ഇന്ത്യൻ താലിബാൻ, രാജ്യത്തെ സമാധാനം കെടുത്താൻ ശ്രമിക്കുന്നു'; വിമർശനവുമായി കോൺഗ്രസ് നേതാവ് ബി.കെ ഹരിപ്രസാദ്
സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ആർ എസ് എസിനെ പുകഴ്ത്തിയതിനെ വിമർശിച്ചായിരുന്നു ഹരിപ്രസാദിന്റെ മറുപടി

ന്യൂഡൽഹി: ആര്‍എസ്എസ് ഇന്ത്യൻ താലിബാനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ രാജ്യസഭ എംപിയുമായ ബി.കെ ഹരിപ്രസാദ്.
സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ആർ എസ് എസിനെ പുകഴ്ത്തിയതിനെ വിമർശിച്ചായിരുന്നു ഹരിപ്രസാദിന്റെ മറുപടി.
''ഇന്ത്യയുടെ സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയായ ആർഎസ്എസിനെ താലിബാനോടെ എനിക്ക് ഉപമിക്കാൻ സാധിക്കൂ. ആ സംഘടനയെയാണ് പ്രധാനമന്ത്രി ചെങ്കോട്ടയിൽ പുകഴ്ത്തിയത്. സ്വാതന്ത്ര്യ സമരത്തിൽ ഏതെങ്കിലും ആർഎസ്എസ് പ്രവർത്തകൻ പങ്കെടുത്തട്ടുണ്ടോ. ചരിത്രത്തെ മാറ്റിമറിക്കുകയാണ് ബിജെപിയും ആര്‍എസ്എസും''- വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കവെയാണ് ആര്‍എസ്എസിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്. ആർഎസ്എസിന്റെ നൂറു വർഷത്തെ രാഷ്ട്ര സേവനം സമാനതകളില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
''100 വർഷങ്ങൾക്ക് മുൻപാണ് ആർഎസ്‌എസ് രൂപീകൃതമായത്. ആർഎസ്‌എസ് എപ്പോഴും രാഷ്ട്ര നിർമാണത്തിൽ പങ്കാളിയായി. ഇന്ത്യയുടെ സേവനത്തിനായി സമർപ്പിതമായ ആർഎസ്‌എസ് ലോകത്തിലെ ഏറ്റവും വലിയ എൻജിഒയാണ്. ആർഎസ്‌എസിന്റെ ചരിത്രത്തിൽ താൻ അഭിമാനിക്കുന്നു''- ഇങ്ങനെയായിരുന്നു നരേന്ദ്ര മോദിയുടെ വാക്കുകള്‍.
Adjust Story Font
16

