Quantcast

ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും നടപടിയില്ല; ഖാര്‍ഗെ അപമാനിക്കപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ ശക്തമായ പ്രതിഷേധത്തിന് കോണ്‍ഗ്രസ്

ഡല്‍ഹി ജന്തര്‍ മന്തറില്‍ ശനിയാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് ആസൂത്രണം ചെയ്തിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2026-09-10 01:27:00

Published:

10 Sept 2026 6:40 AM IST

ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും നടപടിയില്ല; ഖാര്‍ഗെ അപമാനിക്കപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ ശക്തമായ പ്രതിഷേധത്തിന് കോണ്‍ഗ്രസ്
X

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെയുണ്ടായ ജാതി അധിക്ഷേപത്തില്‍ ഉത്തരാഖണ്ഡ് പൊലീസിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

നൈനിറ്റാല്‍ പൊലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അജ്ഞാതര്‍ക്കെതിരെ കേസെടുത്തെങ്കിലും രണ്ട് ദിവസം പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ ശുദ്ധികലശത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമായിട്ടും പ്രതികളെ പിടികൂടാത്തത് ഗുരുതര വീഴ്ചയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രതികള്‍ക്ക് സംരക്ഷണം നല്‍കുന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി.

സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശനിയാഴ്ച ഡല്‍ഹി ജന്തര്‍ മന്തറില്‍ പ്രതിഷേധ മാര്‍ച്ച് ആസൂത്രണം ചെയ്തിട്ടുണ്ട്. എന്നാല്‍ ബ്രിക്‌സ് ഉച്ചകോടി നടക്കുന്ന പശ്ചാത്തലത്തില്‍ പ്രതിഷേധത്തിന് അനുമതി നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഡല്‍ഹി പൊലീസ്. പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് ഉത്തരാഖണ്ഡിലും ഡല്‍ഹിയും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

TAGS :

Next Story