Quantcast

വിലക്കയറ്റത്തിനെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ന് കോണ്‍ഗ്രസ് റാലി

കോൺഗ്രസ് വിട്ട ഗുലാം നബി ആസാദ് ഇന്ന് ജമ്മുവിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.

MediaOne Logo

Web Desk

  • Published:

    4 Sept 2022 6:10 AM IST

വിലക്കയറ്റത്തിനെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ന് കോണ്‍ഗ്രസ് റാലി
X

വിലക്കയറ്റത്തിന് എതിരെ കോൺഗ്രസിന്‍റെ റാലി ഇന്ന് ഡൽഹിയിൽ. രാംലീല മൈതാനത്ത് നടക്കുന്ന പ്രതിഷേധത്തിന് രാഹുൽ ഗാന്ധിയാണ് നേതൃത്വം നൽകുക. അതേസമയം കോൺഗ്രസ് വിട്ട ഗുലാം നബി ആസാദ് ഇന്ന് ജമ്മുവിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.

രാജ്യത്തെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിലക്കയറ്റം മോദി സർക്കാരിനെതിരെ ആയുധമാക്കുകയാണ് കോൺഗ്രസ്. സംസ്ഥാന - ജില്ലാ - ബ്ലോക്ക് തലങ്ങളിൽ പ്രതിഷേധ പരിപാടികൾ കഴിഞ്ഞ മാസം 17 മുതൽ ആരംഭിച്ചിരുന്നു. ഇതിന്റെ സമാപനം കൂടിയാണ് ഇന്നത്തെ മഹാറാലി. സംസ്ഥാനങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് പേർ ഡൽഹി രാം ലീല മൈതാനത്ത് എത്തുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്, മുതിർന്ന നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾ എന്നിവയിൽ രാഹുൽ ഗാന്ധി എന്തുപറയും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കോൺഗ്രസ് റാലി നടക്കുന്ന അതേ സമയത്ത് ഗുലാം നബി ആസാദ് ജമ്മുവിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. ഭാവി രാഷ്ട്രീയ നീക്കം ഉൾപ്പെടെ ആസാദ് ഇന്ന് പ്രഖ്യാപിക്കും.

TAGS :

Next Story