Quantcast

ഈ രാജ്യം ഹിന്ദുക്കളുടേതാണ്, അത് അവരുടെതായി തുടരും: അസം മുഖ്യമന്ത്രി

ഛത്തീസ്ഗഡിലെ കവർധ നിയമസഭാ മണ്ഡലത്തിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം

MediaOne Logo

Web Desk

  • Updated:

    2023-10-19 07:27:43.0

Published:

19 Oct 2023 7:11 AM GMT

Himanta Biswa Sarma
X

ഹിമന്ത ബിശ്വ ശര്‍മ

റായ്‍പൂര്‍: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. 'ലൗ ജിഹാദ്', 'മതപരിവർത്തനം', 'ഹിന്ദുക്കളെ കൊലപ്പെടുത്തൽ' എന്നിവയെ ന്യായീകരിക്കാനാവില്ലെന്നും പഴയ പാർട്ടി ബി.ജെ.പിയെ മതേതരത്വം പഠിപ്പിക്കണ്ടെന്നും ഹിമന്ത പറഞ്ഞു.ഛത്തീസ്ഗഡിലെ കവർധ നിയമസഭാ മണ്ഡലത്തിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ലവ് ജിഹാദും മതപരിവർത്തനവും വർധിച്ചുവരുന്നതായി ആരോപിച്ച ഹിമന്ത ഭൂപേഷ് ബാഗേൽ സർക്കാരിനെയും അദ്ദേഹം ലക്ഷ്യം വച്ചു.കോൺഗ്രസിനെ അധികാരത്തിലെത്തിച്ചാൽ ഇത്തരം പ്രശ്‌നങ്ങൾ അടുത്ത ഘട്ടത്തിലെത്തുമെന്നും ഹിമന്ത പറഞ്ഞു. കവർധയിൽ ബി.ജെ.പി സ്ഥാനാർഥി വിജയ് ശർമ്മയുടെ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായാണ് റാലി നടന്നത്. ''കോണ്‍ഗ്രസിന്‍റെ കാലത്താണ് രാജ്യത്ത് ലവ് ജിഹാദ് തുടങ്ങിയത്. അസമിലെയും ഛത്തീസ്ഗഡിലെയും ഗോത്രവർഗ്ഗക്കാരെ ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ദിവസവും പ്രോത്സാഹിപ്പിക്കുന്നു.(ഛത്തീസ്ഗഢിൽ) ഇതിനെതിരെ ആളുകൾ ശബ്ദമുയർത്തുമ്പോൾ, താൻ മതേതരനാണെന്ന് ഭൂപേഷ് ബാഗേൽ പറയുന്നു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഹിന്ദുക്കളെ കൊല്ലുന്നത് നിങ്ങളുടെ മതേതരത്വമാണോ? ഈ രാജ്യം ഹിന്ദുക്കളുടേതാണ്, അത് ഹിന്ദുക്കളുടെതായി തുടരും. മതേതരത്വത്തിന്‍റെ ഭാഷ ഞങ്ങളെ പഠിപ്പിക്കരുത്. മതപരിവർത്തനത്തെ മതേതരത്വം എന്ന് വിളിക്കില്ല. മാതാ കൗസല്യയുടെ ഭൂമി അക്ബറിന് കൈമാറുന്നത് മതേതരത്വമല്ല.നമ്മുടെ മതേതരത്വ സങ്കൽപം ബാബാ സാഹിബ് അംബേദ്കറും ഹൈന്ദവ സംസ്കാരവും നൽകിയതാണ്. അതിന്‍റെ ആശയം നമുക്കറിയാം. മതേതരത്വം എന്നാൽ ലവ് ജിഹാദല്ലെന്നും'' അദ്ദേഹം പറഞ്ഞു.

ഹിന്ദു സ്ത്രീകളെ വിവാഹം കഴിച്ചാൽ മുസ്‍ലിം സ്ത്രീകളുടെ അവസ്ഥ എന്താകും എന്നതിന്‍റെ അടിസ്ഥാനത്തിലാണ് താൻ അസമിലെ മുസ്‍ലിംങ്ങളോട് അവരുടെ സമുദായത്തിലെ സ്ത്രീകളെ വിവാഹം കഴിക്കാൻ പറയുന്നതെന്ന് ബി.ജെ.പി നേതാവ് പറഞ്ഞു. ഡിസംബറിൽ, അസമിൽ ബഹുഭാര്യത്വം നിരോധിക്കുന്നതിനുള്ള നിയമം കൊണ്ടുവരുമെന്നും ഹിമന്ത വ്യക്തമാക്കി.

TAGS :

Next Story