Quantcast

കേന്ദ്ര അവഗണന: കര്‍ണാടക സർക്കാരിന്റെ സമരം ഇന്ന് ഡൽഹിയിൽ

കേരളത്തിന്റെ ഡൽഹി സമരം നാളെയാണ്

MediaOne Logo

Web Desk

  • Updated:

    2024-02-07 01:01:23.0

Published:

7 Feb 2024 12:53 AM GMT

കേന്ദ്ര അവഗണന: കര്‍ണാടക സർക്കാരിന്റെ സമരം ഇന്ന് ഡൽഹിയിൽ
X

ന്യൂഡൽഹി: കേന്ദ്ര അവഗണനയ്ക്കെതിരായ കര്‍ണാടക സർക്കാരിന്റെ സമരം ഇന്ന് ഡൽഹിയിൽ.ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുള്ള വിവേചനത്തിനെതിരായ സമരത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ‍ഡി.കെ ശിവകുമാർ , ജനപ്രതിനിധികൾ തുടങ്ങിവർ പങ്കെടുക്കും.

കേന്ദ്ര സർക്കാറിന് എതിരായ കേരളത്തിന്റെ ഡൽഹി സമരം നാളെയാണ്. കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വന്നതിന് പിന്നാലെ സംസ്ഥാനം കടുത്ത അവഗണന നേരിടുന്നുവെന്നാണ് കോൺഗ്രസിന്റെ പരാതി.

കൂടുതൽ നികുതി വിഹിതം നൽകിയിട്ടും ന്യായമായ വിഹിതം കേന്ദ്രം തരുന്നില്ല എന്ന് കേരളത്തെ പോലെ കർണാടകയ്ക്കും പരാതി ഉണ്ട്.വരൾച്ച ബാധിത ജില്ലകൾക്ക് വേണ്ട സഹായം കേന്ദ്രം നൽകിയില്ലെന്നും കർണാടക സംസ്ഥാന സർക്കാർ ആരോപിക്കുന്നു.

സംസ്ഥാനത്തിന് 5 വർഷത്തിനിടെ ലഭിക്കേണ്ട 62,000 കോടി രൂപ നൽകിയിട്ടില്ല. സംസ്ഥാനത്തെ 28 എംപിമാരില്‍ 27 പേരും ബിജെപിയില്‍ നിന്നുള്ളവരാണെങ്കിലും അവര്‍ക്ക് സംസ്ഥാനത്തിന് വേണ്ടി ഇടപെടുന്നില്ല എന്നും കോൺഗ്രസ്‌ ആരോപിക്കുന്നു.

ഡൽഹി ജന്തർമന്തറിൽ നടക്കുന്ന സമരത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, എംഎൽഎമാർ, എംഎൽസിമാർ എന്നിവർ പങ്കെടുക്കും.കോൺഗ്രസിൻ്റെ മുതിർന്ന നേതാക്കളും ഡൽഹിയിലെ സമരത്തിൻ്റെ ഭാഗമാകും.

അതേസമയം കേന്ദ്ര അവഗണനയ്ക്കെതിരെ കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരും എംഎൽഎമാരും പങ്കെടുക്കുന്ന പ്രതിഷേധം നാളെ നടക്കും. ഇതിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മന്ത്രിമാർ ഡൽഹിയിൽ എത്തി.നാളെ കേരളത്തിലും 4 മുതൽ 6 മണി വരെ പ്രതിഷേധം സംഘടിപ്പിക്കും. എല്ലാ പഞ്ചായത്തിലും ബൂത്ത് തലത്തിൽ പ്രകടനങ്ങളും സംഘടിപ്പിക്കും

TAGS :

Next Story