Quantcast

24 മണിക്കൂറിൽ 22 ഭൂകമ്പം; ആന്തമാൻ കടലിൽ തുടർ ഭൂചലനം

കർണാടകയിൽ ചെറിയ രീതിയിൽ ഭൂകമ്പമുണ്ടായി കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് ആന്തമാനിലും സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്

MediaOne Logo
24 മണിക്കൂറിൽ 22 ഭൂകമ്പം; ആന്തമാൻ കടലിൽ തുടർ ഭൂചലനം
X

പോർട്ട്ബ്ലയർ തീരത്തെ ആന്തമാൻ കടലിൽ 24 മണിക്കൂറിനിടെ 22 ഭൂകമ്പം. നാഷണൽ സെൻറർ ഫോർ സീസ്‌മോളജി (ഭൂകമ്പശാസ്ത്രം)യാണ് ഈ വിവരം പുറത്തുവിട്ടത്. തിങ്കളാഴ്ച രാവിലെ 5.42 മുതലാണ് റിക്ടർ സെകെയിലിൽ 3.8-5.0 രേഖപ്പെടുത്തിയ ഭൂകമ്പം തുടങ്ങിയത്. ഏറ്റവും ഒടുവിൽ കാലത്ത് 8.05ന് പോർട്ട് ബ്ലെയറിൽനിന്ന് 187 കിലോമീറ്റർ തെക്ക് കിഴക്കായാണ് 4.3 തീവ്രതയോടെ ഭൂമികുലുക്കം നടന്നത്. പോർട്ട് ബ്ലെയറിന് കിഴക്ക്‌തെക്ക് കിഴക്കായി 215 കിലോമീറ്റർ അകലെ രാവിലെ 5.57ന് 5.0 തീവ്രതയിൽ നടന്ന ഭൂകമ്പമാണ് ഏറ്റവും വലിയ ചലനം. സംഭവങ്ങളിൽ അത്യാഹിതം രേഖപ്പെടുത്തപ്പെട്ടിട്ടില്ല.


ഇന്ന് 11 ഭൂകമ്പങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 12.03 ന് 4.6 തീവ്രതയുള്ള ഭൂമികുലുക്കം മുതൽ രാവിലെ 8.05 വരെയാണ് ഇവ നടന്നത്. അതിന് മുമ്പ് 4.45ന് പുലർച്ചെ 4.5 തീവ്രതയോടെ ഭൂമി കുലുങ്ങി. പോർട്ട് ബ്ലയറിന്റെ തെക്കുകിഴക്കായി 244 കിലോമീറ്റർ അകലെ പുലർച്ചെ 2.54 ന് 4.4 തീവ്രതയോടെ ഭൂമി ചലനമുണ്ടായി. കാമ്പൽ ബേയിൽ നിന്ന് വടക്കു കിഴക്കായി 251 കിലോമീറ്റർ അകെല 4.4 തീവ്രതയോടെ പുലർച്ചെ 2.13നും പോർട്ട് ബ്ലെയറിന് 261 കിലോമീറ്റർ അകലെ 4.4 തീവ്രതയോടെ പുലർച്ചെ 1.48നും ഭൂചലനങ്ങളുണ്ടായി.



കർണാടകയിൽ ചെറിയ രീതിയിൽ ഭൂകമ്പമുണ്ടായി കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് ആന്തമാനിലും സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ച 1.25ന് ഉച്ചക്ക് 2.1 തീവ്രതയോടെ വിജയനഗരയിലാണ് ഭൂകമ്പം നടന്നിരുന്നു. ഇന്ന് ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിൽ 2.2 തീവ്രതയോടെ ഭൂചലനമുണ്ടായി. ഇന്ന് രാവിലെ 11.03ന് അസമിൽ 3.7 തീവ്രതയോടെ ഭൂകമ്പം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

continues Earthquake in Andaman Sea

TAGS :

Next Story