Quantcast

യോഗി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തിയെന്ന് പരാതി; വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ അറസ്റ്റിൽ

നഗരപാലിക പരിഷത്ത് ബദോഹി എന്ന ഗ്രൂപ്പിന്റെ അഡ്മിനായ ഷഹാബുദ്ദീൻ അൻസാരിയെയാണ് അറസ്റ്റ് ചെയ്തത്.

MediaOne Logo

Web Desk

  • Published:

    7 Aug 2023 1:30 AM GMT

two arrest for threatening yogi aditya nath
X

ലക്‌നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെ അറസ്റ്റ് ചെയ്തു. വാട്‌സ്ആപ്പ് സന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ ട്വിറ്റർ വഴി ലഭിച്ച പരാതിയിലാണ് അറസ്റ്റ് എന്ന് കോട്‌വാലി പൊലീസ് പറഞ്ഞു. വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനായ ഷഹാബുദ്ദീൻ അൻസാരിയാണ് പിടിയിലായതെന്ന് എസ്.എച്ച്.ഒ അജയ്കുമാർ സേത്ത് പറഞ്ഞു.

മുസ്‌ലിം അൻസാരിയെന്ന ആളാണ് മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ഒളിവിലാണ്. പരാമർശത്തിന്റെ സ്‌ക്രീൻ ഷോട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഐ.പി.സിയുടെയും ഐ.ടി ആക്ടിന്റെയും ക്രിമിനൽ ലോ അമൻഡ്‌മെന്റ് ആക്ടിന്റെയും വിവിധ വകുപ്പുകൾ ചേർത്താണ് കേസ്.

നഗരപാലിക പരിഷത്ത് ബദോഹി എന്ന ഗ്രൂപ്പിന്റെ അഡ്മിനാണ് അറസ്റ്റിലായത്. ബദോഹി നഗരപാലിക പരിഷത്തിലെ അംഗങ്ങൾ ഉൾപ്പെട്ട ഗ്രൂപ്പാണിത്. സാധാരണക്കാരുടെ പ്രശ്‌നങ്ങൾ ശ്രദ്ധയിൽകൊണ്ടുവരാനുള്ള ഗ്രൂപ്പാണിതെന്നാണ് അഡ്മിൻമാർ അവകാശപ്പെടുന്നത്. എന്നാൽ ഇത് ഔദ്യോഗിക ഗ്രൂപ്പല്ലെന്നാണ് പൊലീസ് പറയുന്നത്.

TAGS :

Next Story