Quantcast

രാജ്യം 73ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ: കോവിഡ് സാഹചര്യത്തിൽ ആഘോഷപരിപാടികൾക്ക് നിയന്ത്രണം

ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി പുഷ്പചക്രമർപ്പിക്കും

MediaOne Logo

Web Desk

  • Updated:

    2022-01-26 01:03:57.0

Published:

26 Jan 2022 12:56 AM GMT

രാജ്യം 73ാം  റിപ്പബ്ലിക് ദിനാഘോഷ നിറവിൽ: കോവിഡ് സാഹചര്യത്തിൽ ആഘോഷപരിപാടികൾക്ക് നിയന്ത്രണം
X

രാജ്യമിന്ന് 73ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. കോവിഡ് സാഹചര്യത്തിൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നവരുടെയും കാണികളുടെയും എണ്ണം വെട്ടിക്കുറച്ചിട്ടുണ്ട്. ഇത്തവണ പരേഡ് കാണാൻ വിദേശത്ത് നിന്നുള്ള വിശിഷ്ടാതിഥികൾ ഉണ്ടാകില്ല. ആഘോഷങ്ങൾ കണക്കിലെടുത്ത് പഴുതടച്ച സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്

പ്രധാനമന്ത്രി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പ ചക്രം അർപ്പിച്ചതിന് ശേഷം രാജ്പതിൽ നിന്നും രാവിലെ പത്തരക്കാണ് റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുക. കോവിഡ് ഭീഷണി കണക്കിലെടുത്ത് പരേഡിൽ പങ്കെടുക്കുന്ന സേനാംഗങ്ങളുടെ എണ്ണം 146ൽ നിന്നും 99 ആയി കുറച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച കാണികൾക്ക് മാത്രമാണ് പരേഡ് കാണാൻ അനുമതി. 15 വയസിന് മുകളിലുള്ളവർ ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണം. മൈ ഗവൺ മെന്റ് പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് ഓൺലൈനായി പരേഡ് കാണാനുള്ള അവസരമുണ്ട്.

പരേഡിന് പിന്നാലെ കര,വ്യോമ,നാവിക സേനകളുടെ ശക്തിപ്രകടനവും ഉണ്ടാകും. 12 സംസ്ഥാനങ്ങളുടെയും ഒമ്പത് മന്ത്രാലയങ്ങളുടെയും നിശ്ചലദൃശ്യം റിപ്പബ്ലിക് ദിന ചടങ്ങിൽ പ്രദർശിപ്പിക്കും. ആക്രമണ സാധ്യത കണക്കിലെടുത്ത് ബോംബ് സ്‌ക്വാഡും സി.ആർ.പി.എഫും പ്രത്യേക പരിശോധനകൾ നടത്തുന്നുണ്ട്. നഗരത്തിൽ എല്ലായിടത്തും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്തും കോവിഡ് നിയന്ത്രണങ്ങളോടെ ആഘോഷപരിപാടികൾ നടക്കും.

TAGS :

Next Story