രാജ്യത്തെ ആദ്യ ഡിജിറ്റല്‍ അറസ്റ്റ് കുറ്റകൃത്യം: 9 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
ഡിജിറ്റല്‍ അറസ്റ്റിലൂടെ ഒരു കോടി രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്

കൊല്‍ക്കത്ത: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകേസില്‍ ഒമ്പത് പേര്‍ക്ക് പശ്ചിമബംഗാളിലെ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഡിജിറ്റല്‍ അറസ്റ്റ് കേസിലെ ഇന്ത്യയിലെ ആദ്യത്തെ കോടതി വിധിയാണിത്.
വെള്ളിയാഴ്ച നാദിയ ജില്ലയിലെ കല്യാണി സബ്-ഡിവിഷണല്‍ കോടതിയാണ് ചരിത്ര പരമായ ഈ വിധി പുറപ്പെടുവിച്ചത്. റിട്ടയര്‍ ചെയ്ത കാര്‍ഷിക ശാസ്ത്രജ്ഞനായ പാര്‍ത്ഥ കുമാര്‍ മുഖോപാധ്യായയില്‍നിന്ന് ഡിജിറ്റല്‍ അറസ്റ്റിലൂടെ ഒരു കോടി രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്.
എംഡി ഇംതിയാസ് അൻസാരി, ഷാഹിദ് അലി ഷെയ്ഖ്, ഷാരൂഖ് റഫീക്ക് ഷെയ്ഖ്, ജതിൻ അനുപ് ലാദ്വാൾ, രോഹിത് സിംഗ്, രൂപേഷ് യാദവ്, സാഹിൽ സിംഗ്, പത്താൻ സുമയ്യ ബാനു, പത്താൻ സുമയ്യ ബാനു, ഫല്ദു അശോകെ എന്നിവരാണ് പ്രതികള്‍. ശിക്ഷിക്കപ്പെട്ടവരിൽ നാല് പേർ മഹാരാഷ്ട്രയിൽ നിന്നും മൂന്ന് പേർ ഹരിയാനയിൽ നിന്നും രണ്ട് പേർ ഗുജറാത്തിൽ നിന്നുമാണ്.
മഹാരാഷ്ട്രയില്‍ നിന്നുള്ള നാല് പേര്‍, ഹരിയാണയില്‍ നിന്ന് മൂന്ന് പേര്‍, ഗുജറാത്തില്‍ നിന്നുള്ള രണ്ട് പേര്‍ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ഡിജിറ്റല്‍ അറസ്റ്റ്' തട്ടിപ്പിലൂടെ ഒരു കോടി രൂപ നഷ്ടപ്പെട്ടതായി 2024-ല്‍ നല്‍കിയ പരാതിയില്‍നിന്നാണ് സൈബര്‍ തട്ടിപ്പ് അന്വേഷണം ആരംഭിച്ചത്.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ആരോപിച്ച് മുംബൈ പൊലീസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേന വാട്‌സ് അപ് കോള്‍ മുഖേനയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. ഡിജിറ്റല്‍ അറസ്റ്റ് എന്ന വ്യാജേന തുക ഒന്നിലധികം അക്കൗണ്ടുകളിലേക്കാണ് ട്രാന്‍സ്ഫര്‍ ചെയ്യിപ്പിച്ചത്.
ഇന്ത്യന്‍ സിം കാര്‍ഡ് ഉപയോഗിച്ച് കംബോര്‍ഡിയയില്‍ നിന്നാണ് കോളുകള്‍ വിളിച്ചതെന്ന് പ്രതികള്‍ വെളിപ്പെടുത്തി. രാജ്യ വ്യാപകമായി 100ല്‍ അധികം വ്യക്തികളെ സമാനമായ രീതിയില്‍ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തി.
ഒരു മാസം നീണ്ടുനിന്ന അന്വേഷണത്തിലൂടെ മഹാരാഷ്ട്ര, ഹരിയാന, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നായി ഒരു സ്ത്രീയടക്കം 13 പേരെ പിടികൂടിയിരുന്നു. പ്രതികളെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ആര്‍ക്കും ജാമ്യം അനുവദിച്ചിരുന്നില്ല.
കസ്റ്റഡിയിലുള്ള പ്രതികളുടെ വിചാരണ ഫെബ്രുവരി 24 ന് ആരംഭിച്ചു. 4,5 മാസത്തിനുള്ളില്‍ വിചാരണ അവസാനിച്ചു. കസ്റ്റഡി ട്രെയല്‍ ആരംഭിച്ച് എട്ടുമാസത്തിനുള്ളിലാണ് വിചാര പൂര്‍ത്തിയാക്കിയത്.
പണം പുറത്തേക്ക് പോയതിനാല്‍ ഇത് കടുത്ത സാമ്പത്തിക കുറ്റകൃത്യമാണെന്ന് എസ്പി സിദ്ധാര്‍ത്ഥ് ധപോല പറഞ്ഞു. ഭാരതീയ ന്യായ സംഹിതയുടെയും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിന്റെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
Adjust Story Font
16

