Quantcast

രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർ ഐ.ഡി കാർഡുകള്‍ കൈവശം വെച്ചു; അരവിന്ദ് കെജ്‌രിവാളിൻ്റെ ഭാര്യക്ക് കോടതിയുടെ സമൻസ്

ബി.ജെ.പി നേതാവ് ഹരീഷ് ഖുറാനയാണ് സുനിത കെജ്‌രിവാളിന് എതിരെ പരാതി നൽകിയത്

MediaOne Logo

Web Desk

  • Updated:

    2023-09-05 10:47:45.0

Published:

5 Sep 2023 10:44 AM GMT

Court summons to Arvind Kejriwals wife, Arvind Kejriwal and his wife, case against sunitha Kejriwal, latest malayalam news, അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ അരവിന്ദ് കെജ്‌രിവാളിനും ഭാര്യയ്ക്കും കോടതി സമൻസ്, സുനിത കെജ്‌രിവാളിനെതിരായ കേസ്
X

ഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ഭാര്യ സുനിത കെജ്രിവാളിന് കോടതിയുടെ സമൻസ്. രണ്ട് വോട്ടർ ഐഡി കാർഡുകൾ കൈവശം വെച്ചെന്ന പരാതിയിലാണ് നടപടി. ഡൽഹിയിലെ തീസ് ഹസാരി കോടതിയിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ആണ് സമൻസ് അയച്ചത്.

ബി.ജെ.പി നേതാവ് ഹരീഷ് ഖുറാനയാണ് സുനിത കെജ്‌രിവാളിന് എതിരെ പരാതി നൽകിയത്. 1951 ലെ റെപ്രസേന്‍റേഷൻ ഓഫ് പീപ്പിളിന്‍റെ ലംഘനമാണ് നടന്നിട്ടുള്ളതെന്നും രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർ ഐ.ഡി കാർഡുകള്‍ സുനിത കൈവശം വെച്ചിട്ടുണ്ടെന്നും കാണിച്ചാണ് ഹരീഷ് ഖുറാന പരാതി നൽകിയത്.

ഈ ഹരജി പരിഗണിച്ചാണ് സുനിത കെജ്രിവാളിന് കോടതി നോട്ടീസ് നൽകിയത്.

TAGS :

Next Story