രാജ്യത്ത് കോവിഡ് കേസുകൾ 7000ൽ തന്നെ തുടരുന്നു; വ്യാപന ശേഷി കുറവ്
കേരളം, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ 7000ൽ തന്നെ തുടരുന്നു. 7264 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. എക്സ്എഫ്ജി എന്ന പുതിയ വകഭേദം ആണെങ്കിലും കൂടുതൽ വ്യാപന ശേഷി കുറവാണെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.
കേരളം, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ ഏറെയും. രണ്ടാഴ്ചകൾക്ക് ശേഷം കേരളത്തിൽ കോവിഡ് കേസുകൾ രണ്ടായിരത്തിന് താഴെയാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഗുജറാത്ത് മഹാരാഷ്ട്ര ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിലും 500നു മുകളിലാണ് കോവിഡ് ബാധിതർ.
അതേസമയം സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മറ്റ് രോഗബാധിതർക്കാണ് കോവിഡ് മൂർച്ഛിക്കുന്നതെന്നും ആണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
Next Story
Adjust Story Font
16

