Quantcast

രാജ്യത്ത് കോവിഡ് കേസുകളിൽ വർധന; 24 മണിക്കൂറിനിടെ ഏഴ് മരണം

ഇതോടെ ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണം 4,866 ആയി ഉയർന്നു

MediaOne Logo

Web Desk

  • Published:

    5 Jun 2025 10:29 AM IST

A new variant of Covid-19 that is more widespread; So far confirmed in 27 countries
X

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് മരണമാണ് റിപോർട്ട് ചെയ്തത്. ഇതോടെ ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണം 4,866 ആയി ഉയർന്നു. കേരളത്തിലും കോവിഡ് കേസുകളിൽ വർധനവുണ്ട്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 114 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.

അതേസമയം, മഹാരാഷ്ട്രയിൽ മൂന്ന് മരണവും, ഡൽഹിയിലും കർണാടകയിലും രണ്ട് വീതം മരണവും റിപോർട്ട് ചെയ്തു.

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് നിർദേശങ്ങ‍ൾ നൽകിയിരിക്കുകയാണ് കേന്ദ്രം. ഓക്സിജൻ, ബെഡുകൾ, വെന്റിലേറ്ററുകൾ, അവശ്യ മരുന്നുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. രോഗ ലക്ഷണങ്ങൾ ഉള്ളവർ തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാണമെന്നും കേന്ദ്രം നിർദേശിച്ചു. നിലവിൽ 4000ൽ അധികം കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. കേരളത്തിലാണ് ഏറ്റവും അധികം കോവിഡ് രോഗികൾ ഉള്ളത്.

TAGS :

Next Story