Quantcast

രാജ്യത്ത് ആശങ്ക ഉയർത്തി വീണ്ടും കോവിഡ്‌ ബാധ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോർട്ട് തേടി

MediaOne Logo

Web Desk

  • Updated:

    2025-05-31 16:23:26.0

Published:

31 May 2025 8:45 PM IST

രാജ്യത്ത് ആശങ്ക ഉയർത്തി വീണ്ടും കോവിഡ്‌ ബാധ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം
X

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. വിവിധ സംസ്ഥാനങ്ങളിലായി 3395 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനങ്ങളിലെ സാഹചര്യം, അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപെട്ടു.

ഒരു ഇടവേളക്കു ശേഷം രാജ്യത്ത് വീണ്ടും കോവിഡ് കേസുകളിൽ കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് എട്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോർട്ട്‌ ചെയ്ത കേസുകളിൽ ഏറ്റവുമധികം കേരളത്തിലാണ്. 1336 കേസുകള്‍. തൊട്ടുപിന്നാലെ മഹാരാഷ്ട്രയും ഡല്‍ഹിയുമുണ്ട്. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോർട്ട് തേടി.സംസ്ഥാനങ്ങളിലെ സാഹചര്യവും അടിസ്ഥാനസൗകര്യവും വിലയിരുത്തി ജൂൺ രണ്ടിനകം റിപ്പോർട്ട് സമർപ്പിക്കുവാൻ ആണ് നിർദ്ദേശം.

അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി സംസ്ഥാനങ്ങൾ മോക്ക് ഡ്രില്ലുകൾ നടത്തണമെന്നും കേന്ദ്രം നിർദേശിച്ചു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

TAGS :

Next Story