പശുവിനെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ച് യുവാവിനെ വെടിവെച്ച് പിടികൂടി യുപി പൊലീസ്
ഉത്തർപ്രദേശിലെ ബഹ്റായിച്ചിൽ അഷ്റഫ് എന്ന യുവാവിനാണ് വെടിയേറ്റത്.

ബഹ്‌റായിച്ച്: പശുവിനെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ച് യുവാവിനെ കാലിൽ വെടിവെച്ച് പിടികൂടി ഉത്തർപ്രദേശ് പൊലീസ്. അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പ്രതി വെടിയുതിർത്തതോടെ തിരിച്ചു വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസ് വാദം. വെടിയേറ്റ അഷ്‌റഫ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
പശുവിന്റേത് അടക്കമുള്ള കന്നുകാലികളുടെ അവശിഷ്ടങ്ങൾ മാർച്ച് നാലിന് കരിമ്പ്, ഗോതമ്പ് പാടങ്ങളിൽ കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തതെന്ന് എഎസ്പി ദുർഗാ പ്രസാദ് തിവാരി പറഞ്ഞു. തുടർന്നുള്ള അന്വേഷണത്തിലാണ് അഷ്‌റഫാണ് പ്രതിയെന്ന് കണ്ടെത്തിയത്.
ശനിയാഴ്ച പുലർച്ചെ ഇയാൾ ഹർചന്ദ്ര ഗ്രാമത്തിലേക്ക് പോവുകയാണെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് പിന്തുടരുകയായിരുന്നു. പൊലീസിന് നേരെ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് പ്രതിക്ക് നേരെ വെടിയുതിർത്തതെന്ന് എഎസ്പി പറഞ്ഞു. ഇയാൾ മറ്റു കേസുകളിൽ പ്രതിയാണോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
Adjust Story Font
16

