സിപിഎം രാജ്യസഭാ കക്ഷി നേതാവായി ജോൺ ബ്രിട്ടാസിനെ തെരഞ്ഞെടുത്തു
ബംഗാളില്‍ നിന്നുള്ള അഡ്വ. ബികാസ് രഞ്ജൻ ഭട്ടാചാര്യ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് സിപിഎം കേന്ദ്ര നേതൃത്വം ഈ തീരുമാനം കൈകൊണ്ടത്.

ന്യൂഡൽഹി: സിപിഎം രാജ്യസഭാ കക്ഷി നേതാവായി ഡോ. ജോൺ ബ്രിട്ടാസിനെ നിയമിച്ചു. നിലവിൽ ഉപനേതാവാണ്.
ബംഗാളില്‍ നിന്നുള്ള അഡ്വ. ബികാസ് രഞ്ജൻ ഭട്ടാചാര്യ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് സിപിഎം കേന്ദ്ര നേതൃത്വം ഈ തീരുമാനം കൈകൊണ്ടത്.
ഡോ. ജോൺ ബ്രിട്ടാസ് നിലവിൽ വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി, പൊതുമേഖല സ്ഥാപനങ്ങൾക്കായുള്ള പബ്ലിക് അണ്ടർടേക്കിങ് കമ്മിറ്റി, ഐടി വകുപ്പ് ഉപദേശക സമിതി തുടങ്ങിയവയിൽ അംഗമാണ്.
കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലെ ബ്രിട്ടാസിന്റെ പ്രസംഗങ്ങള്‍ ശ്രദ്ധേയമായിരുന്നു.
Next Story
Adjust Story Font
16