Quantcast

രാജ്യം എസ്‌ഐആറിലേക്ക്; തെര.കമ്മീഷന്റെ നിർണായക വാർത്താസമ്മേളനം നാളെ

തിങ്കളാഴ്ച വൈകീട്ട് 4.15ന് വിഗ്യാൻ ഭവനിലാണ് വാർത്താ സമ്മേളനം നടക്കുക

MediaOne Logo

Web Desk

  • Published:

    26 Oct 2025 7:17 PM IST

Lok Sabha Elections; Model code of conduct withdrawn: Election Commission,loksabhapoll2024,
X

ന്യൂഡൽഹി: രാജ്യവ്യാപക എസ്‌ഐആർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർണായക വാർത്താ സമ്മേളനം നാളെ നടക്കും. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ എസ്‌ഐആർ നടപ്പാക്കുന്ന തീയതി പ്രഖ്യാപിച്ചേക്കും. നാളെ വൈകീട്ട് നാലേ കാലിന് വിഗ്യാൻ ഭവനിൽ വെച്ചായിരിക്കും വാർത്താസമ്മേളനം നടക്കുക.

എസ്ഐആർ നീട്ടി വെക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനോട് കേരളം ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾ നവംബർ ഒന്ന് മുതൽ ആരംഭിക്കുമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. കേരളത്തിന് പുറമേ പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലും എസ്ഐആർ നടപ്പിലാക്കുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ബംഗാളിൽ ഇത് സംബന്ധിച്ച ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.

നേരത്തെ എസ്‌ഐആറിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിരുന്നു. നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും പ്രമേയത്തെ പിന്തുണച്ചിരുന്നു. ദീർഘകാല തയ്യാറെടുപ്പും കൂടിക്കാഴ്ചയും ആവശ്യമായ എസ്‌ഐആർ തിടുക്കത്തിൽ നടപ്പാക്കുന്നത് ജനവിധി അട്ടിമറിക്കാനാണെന്ന ഭയം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയനിഴലിൽ ആക്കിയിരിക്കയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

TAGS :

Next Story