ഡൽഹിയിൽ പരാജയപ്പെട്ടത് കൾച്ചറൽ മാർക്സിസ്റ്റുകളും പൊളിറ്റിക്കൽ ഇസ്‌ലാമും - കെ സുരേന്ദ്രൻ
രാജ്യം ഇന്നേവരെ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും വലിയ കാപട്യക്കാരനെ ഒരു ജനത തിരിച്ചറിയാൻ പതിനഞ്ചുവർഷമെടുത്തുവെന്നും കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ കെജ്‌രിവാളിനെതിരെ കെ. സുരേന്ദ്രൻ. കെജ്രിവാൾ മാത്രമല്ല, ഡൽഹിയിൽ പരാജയപ്പെട്ടത് കൾച്ചറൽ മാർക്സിസ്റ്റുകളും പൊളിറ്റിക്കൽ ഇസ്ലാമുമാണ്. രാജ്യം ഇന്നേവരെ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും വലിയ കാപട്യക്കാരനെ ഒരു ജനത തിരിച്ചറിയാൻ പതിനഞ്ചുവർഷമെടുത്തുവെന്നും കെ. സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
"രാജ്യം ഇന്നേവരെ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും വലിയ കാപട്യക്കാരനെ ഒരു ജനത തിരിച്ചറിയാൻ പതിനഞ്ചുവർഷമെടുത്തു എന്നുള്ളത് നമ്മുടെ ജനാധിപത്യത്തിന്റെ ദൗർബ്ബല്യമായി കണക്കാക്കുന്നവരുണ്ടാവും. ദില്ലിയിൽ പരാജയപ്പെട്ടത് ആപ്പ് മാത്രമല്ല അർബ്ബൻ നക്സലുകളും 'കൾച്ചറൽ' മാർക്സിസ്റ്റുകളും പൊളിറ്റിക്കൽ ഇസ്ലാമും തുക്കടെ തുക്കടെ ഗ്യാങ്ങും പിന്നെ സോറോസ് ഫണ്ടഡ് ജർണ്ണോകളുമാണ്. കാലം കരുതിവെച്ച കാവ്യനീതി.....," കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മിയെ തറപറ്റിച്ച് ബിജെപി അധികാരത്തിലേക്ക് കുതിക്കുന്ന കാഴ്ചയാണ് ഇന്ന് രാജ്യം കണ്ടത്. എഎപി 22 സീറ്റിലേക്ക് ഒതുങ്ങിയപ്പോൾ കോൺഗ്രസിനോ ഇടത് പാർട്ടികൾക്കോ രാജ്യ തലസ്ഥാനത്ത് അക്കൗണ്ട് തുറക്കാനായില്ല.
Adjust Story Font
16

