Quantcast

ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി കാറപകടത്തിൽ മരിച്ചു

സൈറസ് സഞ്ചരിച്ച മേഴ്‌സിഡസ് കാർ മുംബൈക്കടുത്ത് പാൽഗഡിലെ സൂര്യ നദിക്കു കുറുകെയുള്ള പാലത്തിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-09-04 16:10:59.0

Published:

4 Sep 2022 11:17 AM GMT

ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി കാറപകടത്തിൽ മരിച്ചു
X

മുംബൈ: പ്രമുഖ വ്യവസായിയും ടാറ്റ സൺസ് മുൻ ചെയർമാനുമായ സൈറസ് മിസ്ത്രി കാറപകടത്തിൽ മരിച്ചു. മഹാരാഷ്ട്രയിലെ പാൽഘഡിൽ വൈകീട്ട് 3.15നാണ് അപകടം.

സൈറസ് സഞ്ചരിച്ച മേഴ്‌സിഡസ് കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറടക്കം രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേർ നിസാര പരിക്കുകളോടെയും രക്ഷപ്പെട്ടിട്ടുണ്ട്.

ഗുജറാത്തിലെ അഹ്മദാബാദിൽനിന്ന് മുംബൈയിലേക്ക് വരുന്ന വഴിക്കാണ് അപകടമുണ്ടായത്. പാൽഘഡിലെ സൂര്യ നദിക്കു കുറുകെയുള്ള പാലത്തിൽ വച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.

2012 ഡിസംബറിൽ രത്തൻ ടാറ്റ വിരമിച്ചതിനുശേഷമാണ് സൈറസ് ടാറ്റ സൺസിന്റെ ചെയർമാനാകുന്നത്. ടാറ്റയിലെ പ്രധാന നിക്ഷേപകരായ ഷപൂർജി പല്ലോൺജി ഗ്രൂപ്പിന്റെ പ്രതിനിധിയായാണ് മിസ്ത്രി കമ്പനിയുടെ തലപ്പത്തെത്തുന്നത്. നിർമാണരംഗത്ത് ഭീമന്മാരാണ് ഷപൂർജി പല്ലോൺജി.


2006ൽ പിതാവ് പല്ലോൺജി മിസ്ത്രിക്കു സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് ടാറ്റ സൺസ് ഡയരക്ടർ ബോർഡിൽ സൈറസ് കയറുന്നത്. 2016 ഒക്ടോബർ 24ന് ടാറ്റ സൈറസിനെ ചെയർമാൻ സ്ഥാനത്തുനിന്നു നീക്കി. ഡയരക്ടർ ബോർഡിൽ വോട്ടിനിട്ടായിരുന്നു നടപടി.

ഇതിനെതിരെ സൈറസ് നിയമയുദ്ധം തുടർന്നുവരുന്നതിനിടെയാണ് അന്ത്യം. ടാറ്റ സൺസ് നടപടി സുപ്രിംകോടതി കഴിഞ്ഞ വർഷം ശരിവച്ചിരുന്നു. ഇതിനെതിരെ ഷപൂർജി പല്ലോൺജി നൽകിയ ഹരജി കഴിഞ്ഞ മേയിൽ സുപ്രിംകോടതി തള്ളി.

Summary: Cyrus Mistry, former Tata Sons chairman, killed in road accident near Mumbai

TAGS :

Next Story