Quantcast

ബിഹാറില്‍ ദലിത് യുവാവിന് ക്രൂരമര്‍ദനം; നിലത്ത് തുപ്പി തുപ്പല്‍ നക്കിച്ചു, ഒരാള്‍ അറസ്റ്റില്‍

ബിഹാറിലെ ഔറംഗാബാദിലാണ് സംഭവം നടന്നത്

MediaOne Logo

Web Desk

  • Published:

    13 Dec 2021 11:22 AM IST

ബിഹാറില്‍ ദലിത് യുവാവിന് ക്രൂരമര്‍ദനം; നിലത്ത് തുപ്പി തുപ്പല്‍ നക്കിച്ചു, ഒരാള്‍ അറസ്റ്റില്‍
X

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്‍റെ ദേഷ്യം തീര്‍ക്കാനായി ദലിത് യുവാക്കളെ ക്രൂരമായി മര്‍ദിച്ച സ്ഥാനാര്‍ഥി അറസ്റ്റില്‍. ബല്‍വന്ത് സിംഗ് എന്നയാളാണ് പിടിയിലായത്. ബിഹാറിലെ ഔറംഗാബാദിലാണ് സംഭവം നടന്നത്.

തന്‍റെ തോല്‍വിക്ക് കാരണം ദലിത് സമുദായമാണെന്ന് ആരോപിച്ചായിരുന്നു ബല്‍‌വന്ത് യുവാക്കളെ മര്‍ദിച്ചത്. വോട്ട് ചെയ്യാനായി പണം നൽകിയെന്നും എന്നിട്ടും ഇവർ വോട്ട് ചെയ്തില്ലെന്നും ഇയാൾ ആരോപിക്കുന്നു. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഒരു യുവാവിനെ ക്രൂരമായി മർദിച്ച ശേഷം നിലത്ത് തുപ്പി തുപ്പൽ നക്കിയെടുപ്പിക്കുന്നത് അടക്കമുള്ള ക്രൂരതയുടെ വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇയാള്‍ യുവാക്കളെ അസഭ്യം പറയുന്നതും ചെവിക്കും പിടിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. എന്നാല്‍ യുവാക്കള്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാണ് ബല്‍വിന്ത് ആരോപിക്കുന്നത്.

വീഡിയോ വൈറലായതിന് പിന്നാലെ ജില്ല പൊലീസ്​ സൂപ്രണ്ട്​ കാന്തേഷ്​ കുമാർ മിശ്രയുടെ നിർദേശത്തെ തുടർന്ന്​ പൊലീസ്​ ബൽവന്തിനെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ്​ ചെയ്യുകയും ചെയ്തു. സംഭവം അന്വേഷിച്ച്​ നടപടി സ്വീകരിക്കുമെന്ന്​​ പൊലീസ് സൂപ്രണ്ട് അറിയിച്ചു.

TAGS :

Next Story