Quantcast

കോണ്‍ഗ്രസ് പദവികളില്‍ പകുതി 50 വയസില്‍‌ താഴെയുള്ളവര്‍ക്ക്

പ്രവർത്തക സമിതിയിലാണ് തീരുമാനം

MediaOne Logo

Web Desk

  • Updated:

    2022-05-15 13:09:14.0

Published:

15 May 2022 9:51 AM GMT

കോണ്‍ഗ്രസ് പദവികളില്‍ പകുതി 50 വയസില്‍‌ താഴെയുള്ളവര്‍ക്ക്
X

ഉദയ്പൂര്‍: സംഘടനാ ഭാരവാഹിത്വത്തിലും മറ്റ് പദവികളിലും പകുതി 50 വയസിൽ താഴെയുള്ളവർക്ക് നീക്കിവെയ്ക്കാൻ കോൺഗ്രസിൽ തീരുമാനം. കേരള മാതൃകയിൽ ദേശീയ തലത്തിൽ രാഷ്ട്രീയകാര്യ ഉപദേശക സമിതി രൂപീകരിക്കും. ഒരാൾക്ക് ഒരു പദവി മാത്രമാകും ഇനി വഹിക്കാനാവുക. ഐക്യത്തിന് ആഹ്വാനം ചെയ്ത് എല്ലാ വർഷവും ഭാരത് ജോഡോ യാത്ര നടത്തും. പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പാർട്ടി പദവികളിൽ പ്രാതിനിധ്യം വർധിപ്പിക്കുമെന്നും ചിന്തൻ ശിബിർ പ്രഖ്യാപിച്ചു.

കോൺഗ്രസ് നേതൃത്വത്തിലേക്ക് ചെറുപ്പക്കാർക്ക് വാതിൽ തുറന്നിട്ടാണ് ചിന്തൻ ശിബിരത്തിൽ 50 വയസിൽ താഴെയുള്ളവർക്ക് സ്ഥാനമാനങ്ങൾ നീക്കിവെച്ചത്. ജാതി സെൻസസ് നടത്തണമെന്നാവശ്യപ്പെടാതെ, നേരത്തെ നടത്തിയ സെൻസസ് പുറത്തു വിടാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് മാത്രം പ്രഖ്യാപിച്ചു. പാർലമെന്‍ററി ബോർഡ് രൂപീകരിക്കാതെ, പ്രവർത്തക സമിതിക്ക് രാഷ്ട്രീയകാര്യ ഉപദേശക സമിതിയെ നിയോഗിക്കുമെന്ന് വ്യക്തമാക്കി.

ഒരു കുടുംബത്തിലെ രണ്ടാമത്തെ വ്യക്തിക്ക് സ്ഥാനാർഥിത്വം ലഭിക്കണമെങ്കിൽ അഞ്ച് വർഷത്തെ പ്രവർത്തന പരിചയമുണ്ടാകണം. എല്ലാ വർഷവും ഓഗസ്റ്റ് 9 മുതൽ 15 വരെ പദയാത്ര സംഘടിപ്പിക്കും. ഇന്ത്യയുടെ ഐക്യം എന്ന ആശയത്തിൽ ഭാരത് ജോഡോ യാത്ര അടുത്ത ഗാന്ധിജയന്തി ദിനത്തിൽ ആരംഭിക്കും.

കോൺഗ്രസിന്‍റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ദേശീയതലത്തിൽ ഇൻസ്‌റ്റിറ്റൂട്ട് സ്ഥാപിക്കും. ആദ്യത്തേത് കേരളത്തിലായിരിക്കും. കാര്യക്ഷമത മാത്രമായിരിക്കും സ്ഥാനക്കയറ്റത്തിനും ഇറക്കത്തിനും മാനദണ്ഡമെന്നും ഉദയ്പൂർ പ്രഖ്യാപനത്തിൽ അടിവരയിടുന്നു.

TAGS :

Next Story