Quantcast

"അനിൽ എല്ലാം വീശിപ്പിടിക്കുകയായിരുന്നു"; ആരോപണങ്ങളിലുറച്ച് ദല്ലാൾ നന്ദകുമാർ

ഇടപാടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചൊവ്വാഴ്ച പുറത്തുവിടുമെന്ന് നന്ദകുമാർ

MediaOne Logo

Web Desk

  • Published:

    12 April 2024 7:56 PM IST

അനിൽ എല്ലാം വീശിപ്പിടിക്കുകയായിരുന്നു;  ആരോപണങ്ങളിലുറച്ച് ദല്ലാൾ നന്ദകുമാർ
X

ഡൽഹി: അനിൽ ആന്റണിക്കെതിരെ ഉന്നയിച്ച ആരോപണത്തിൽ ഉറച്ചുനിൽക്കുന്നെന്ന് ദല്ലാൾ നന്ദകുമാർ. അനിൽ ആന്റണി സംശുദ്ധനല്ല. അനിൽ അംബാനിക്ക് ശേഷമാണ് അനിൽ ആന്റണി അന്നത്തെ സി.ബി.ഐ ഡയറക്ടറെ കണ്ടത്.

ഡൽഹി സാഗർരത്‌ന ഹോട്ടലിൽ വെച്ചാണ് അനിൽ ആന്റണി 25 ലക്ഷം രൂപ വാങ്ങിതെന്നാരോപിച്ച നന്ദകുമാർ, ഹോണ്ട സിറ്റി കാറിൽ എ.കെ ആന്റണിയുടെ സുരക്ഷജീവനക്കാരന്റെ ഒപ്പമാണ് അനിൽ പണം വാങ്ങാൻ എത്തിയതെന്ന് പറഞ്ഞു.

അനിൽ കാലഹരണപ്പെട്ട കൊള്ളക്കാരൻ ആണെന്ന് തെളിയിക്കാൻ ആണ് വിവരം പുറത്തുവിട്ടതെന്നും ദല്ലാൾ നന്ദകുമാർ പറഞ്ഞു.

അനിലിന് എലിസബത് ആന്റണിയുടെ പ്രോത്സാഹനമുണ്ട്, എന്നാൽ ഇവർക്ക് ഇടപാടിൽ പങ്കില്ല.

അനിൽ ആന്റണി എല്ലാം വീശിപിടിക്കുകയായിരുന്നു. പ്രതിരോധ രേഖകൾ അനിൽ ആന്റണി കണ്ടിട്ടുണ്ട്, പ്രതിരോധ രേഖകളുടെ കോപ്പികൾ അനിൽ ആന്റണി വിറ്റുകാശാക്കിയെന്നും നന്ദകുമാർ ആരോപണമുന്നയിച്ചു.

അനിൽ ആന്റണി നടത്തിയ വേറെയും ഇടപാടുകൾ ഉണ്ടെന്നും ചൊവ്വാഴ്ചക്കുളിൽ എല്ലാം പുറത്തുവിടുമെന്നും ദല്ലാൾ നന്ദകുമാർ കൂട്ടിച്ചേർത്തു.

TAGS :

Next Story