Quantcast

വിക്ഷേപണം നാളെ: ചന്ദ്രയാൻ 3ന്റെ ചെറുപതിപ്പുമായി ശാസ്ത്രജ്ഞർ തിരുപ്പതി ക്ഷേത്രത്തിൽ

ഐഎസ്ആർഒ സയന്റിഫിക് സെക്രട്ടറി ശന്തനു ഭട്വഡേക്കർ ഉൾപ്പടെ 8 പേരാണ് സന്ദർശനത്തിനെത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-07-13 06:20:35.0

Published:

13 July 2023 6:08 AM GMT

ISRO scientists at tirupati temple
X

തിരുപ്പതി: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ 3ന്റെ വിക്ഷേപണത്തിന് മുന്നോടിയായി ഐഎസ്ആർഒ ശാസ്ത്രജ്ഞർ തിരുപ്പതി ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തി. പേടകത്തിന്റെ ചെറുപതിപ്പുമായാണ് ശാസ്ത്രജ്ഞർ തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിലെത്തിയത്.

ഐഎസ്ആർഒ സയന്റിഫിക് സെക്രട്ടറി ശന്തനു ഭട്വഡേക്കർ ഉൾപ്പടെ 8 പേരാണ് സന്ദർശനത്തിനെത്തിയത്. ചന്ദ്രയാൻ 3 അതിന്റെ ദൗത്യയാത്ര നാളെ തുടങ്ങുകയാണെന്നും എല്ലാം ഭംഗിയായി നടക്കുകയാണെങ്കിൽ ആഗസ്ത് 23ന് പേടകം ചന്ദ്രോപരിതലം തൊടുമെന്നും ക്ഷേത്രത്തിൽ ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നാളെ ഉച്ചക്ക് 2.35നാണ് സതീഷ്ധവാൻ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയിൽ നിന്ന് ചന്ദ്രയാൻ 3ന്റെ വിക്ഷേപണം. പരിശോധനകളെല്ലാം പൂർത്തിയാക്കി വിക്ഷേപണത്തിന് തയ്യാറെടുത്ത് കഴിഞ്ഞു ലോഞ്ച് വെഹിക്കിൾ മാർക്ക് ത്രീ. ഇന്നുച്ചയ്ക്ക് 2.35ന് കൗണ്ട്ഡൗൺ തുടങ്ങും.

ചന്ദ്രനിൽ ഇറങ്ങുന്ന വിക്രം ലാൻഡറിനുള്ളിൽ നിന്ന് പ്രഖ്യാൻ റോവർ, ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെയും മൂലകങ്ങളുടെയും രാസഘടന വെളിപ്പെടുത്തും. ചന്ദ്രനിലേക്കുള്ള ബഹിരാകാശ പര്യവേക്ഷണങ്ങളിൽ ഏറ്റവും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നത് ചന്ദ്രയാൻ മൂന്നിൽ ആണ്.

ഇന്ത്യൻ ബഹിരാകാശ പര്യവേക്ഷണത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് ലോഞ്ച് വെഹിക്കിൾ മാർക്ക് ത്രീയിലാണ് ചന്ദ്രയാൻ പേടകം ഉള്ളത്. 16 മിനിറ്റും 15 സെക്കൻഡും കൊണ്ട് ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തുമ്പോൾ പേടകം സ്വതന്ത്രമായി ഭൂമിയെ വലയം ചെയ്യാൻ തുടങ്ങും. അഞ്ചുതവണ ഭൂമിയെ ഭ്രമണം ചെയ്തതിനു ശേഷം, വീണ്ടും ചന്ദ്രന്റെ കാന്തിക വലയത്തിലേക്ക് യാത്ര. ചന്ദ്രനിൽ ഭ്രമണപഥം ഉറപ്പിച്ച ശേഷം നിർണായകമായ സോഫ്റ്റ് ലാന്റിങ്. അതിന് ആഗസ്ത് 23 വരെ ക്ഷമയോടെ കാത്തിരിക്കണം.

TAGS :

Next Story