ടെലികോം മേഖലയിൽ നൂറ് ശതമാനം വിദേശ നിക്ഷേപമാകാം; മാനദണ്ഡങ്ങള്‍ ഉദാരമാക്കി കേന്ദ്രം

ടെലികോം,കൃഷി, ഓട്ടോമൊബൈൽ രംഗത്ത് ഉത്തേജന പാക്കേജും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.

MediaOne Logo

Web Desk

  • Updated:

    2021-09-15 11:26:46.0

Published:

15 Sep 2021 10:55 AM GMT

ടെലികോം മേഖലയിൽ നൂറ് ശതമാനം വിദേശ നിക്ഷേപമാകാം; മാനദണ്ഡങ്ങള്‍ ഉദാരമാക്കി കേന്ദ്രം
X

ടെലികോം മേഖലയിൽ നൂറ് ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്ര സർക്കാരിന്റെ അനുമതി. ടെലികോം, കൃഷി, ഓട്ടോമൊബൈൽ രംഗത്ത് ഉത്തേജന പാക്കേജും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. വാഹനമേഖലയ്ക്ക് 25,938 കോടിയുടെ സഹായം നൽകുമെന്നും കേന്ദ്രമന്ത്രിമാരായ അനുരാഗ് ഠാക്കൂർ, അശ്വിനി വൈഷ്ണവ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉത്പാദനവുമായി ബന്ധപ്പെടുത്തി ഇൻസെന്റീവ് നൽകുന്ന സ്കീമിനും കേന്ദ്രസർക്കാർ അനുമതി നല്‍കി.

കേന്ദ്രസര്‍ക്കാരിന് നല്‍കേണ്ട ദീര്‍ഘനാളയുള്ള കുടിശ്ശികയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത് അടക്കമാണ് ടെലികോം മേഖലയിലെ ആശ്വാസ പാക്കേജ്. യൂസേജ്, ലൈസന്‍സ് ഫീസ് അടക്കമുള്ള അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ ഇനത്തില്‍ നല്‍കേണ്ട കുടിശ്ശികയ്ക്ക് നാലുവര്‍ഷത്തെ മൊറട്ടോറിയമാണ് അനുവദിച്ചത്.

അടുത്തവര്‍ഷം ഏപ്രിലില്‍ അടയ്‌ക്കേണ്ട സ്പെക്ട്രം ഇന്‍സ്റ്റാള്‍മെന്റിന് ഒരു വര്‍ഷത്തെ മൊറട്ടോറിയം അനുവദിക്കാനും കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. വൊഡഫോണ്‍- ഐഡിഎ, എയര്‍ടെല്‍ എന്നി കമ്പനികള്‍ക്കാണ് ഇത് കൂടുതല്‍ പ്രയോജനം ചെയ്യുക. വൊഡഫോണ്‍- ഐഡിയ കമ്പനിയാണ് ഏറ്റവും കൂടുതല്‍ കുടിശ്ശിക വരുത്തിയത്. ലോക്ക്ഡൗണ്‍ കാലത്ത് ടെലികോം രംഗത്ത് പണിയെടുത്തവരെ കേന്ദ്രസർക്കാര്‍ അഭിനന്ദിക്കുകയും ചെയ്തു.

വാഹനനിര്‍മ്മാണ മേഖലയില്‍ ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രോത്സാഹനപദ്ധതിക്കാണ് കേന്ദ്രം അനുമതി നല്‍കിയത്. ഇലക്ട്രിക്, ഹൈഡ്രജന്‍ വാഹനങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിന് 26,000 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി. പുതിയ പദ്ധതി വഴി 7.5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.

TAGS :

Next Story