Quantcast

അപകീർത്തി കേസ്; രാഹുലിന്റെ അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരി​ഗണിക്കും

ഗുജറാത്ത് സൂറത്ത് സെഷൻ കോടതിയാണ് കേസ് പരിഗണിക്കുക.

MediaOne Logo

Web Desk

  • Updated:

    2023-08-21 05:09:44.0

Published:

21 Aug 2023 3:02 AM GMT

rahul gandhi
X

ഡൽഹി: അപകീർത്തി കേസിലെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ അപ്പീൽ ഇന്ന് പരിഗണിക്കും. ഗുജറാത്ത് സൂറത്ത് സെഷൻ കോടതിയാണ് കേസ് പരിഗണിക്കുക. മോദി പരാമർശവുമായി ബന്ധപ്പെട്ട കേസിൽ നേരത്തെ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് സ്റ്റേ ആവശ്യപെട്ടായിരുന്നു ആ​ദ്യം സെക്ഷൻ കോടതിയിലേക്ക് പോയത്. ഈ സ്റ്റേ നിഷേധിച്ച സ്റ്റേ നിഷേധിച്ച കോടതിയാണ് കേസ് പരിഗണിക്കുന്നത്. മജിസ്ട്രേറ്റ് കോടതി നൽകിയ ശിക്ഷ റദ്ദാക്കണമെന്നാണ് ആവശ്യം.

അഞ്ചു മാസം നീണ്ടു നിന്ന നിയമപോരാട്ടങ്ങൾക്കൊടുവിലാണ് രാഹുലിനെതിരായ അപകീർത്തിക്കേസിൽ പരമാവധി ശിക്ഷ സ്റ്റേ ചെയ്തു കൊണ്ട് സുപ്രിംകോടതിയുടെ വിധി വന്നത്. ഇതോടെ രാഹുലിന് എം.പി സ്ഥാനവും ഔദ്യോഗിക വസതിയും തിരികെ നൽകിയിരുന്നു. എന്നാൽ ഈ സ്റ്റേ താത്കാലികമായിട്ടാണ് നിലനിൽക്കുന്നത്. ഈ അപ്പീൽ കോടതിയിൽ രാ​​ഹുൽ ജയിച്ചാൽ മാത്രമെ കേസ് പൂർണ്ണമായും റദ്ദാവുകയുളളൂ.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗമാണ് കേസിനാധാരം. 'നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി കള്ളന്മാരുടെ പേരിനൊപ്പം മോദിയെന്ന പേര് എന്തുകൊണ്ട്' എന്നായിരുന്നു പരാമര്‍ശം. ഇത് മോദി സമുദായത്തിനാകെ അപമാനമുണ്ടാക്കിയെന്ന് കാണിച്ച് സൂറത്തിലെ മുൻ മന്ത്രിയും എം.എൽ.എയുമായ പൂർണേഷ് മോദിയാണ് പരാതി നൽകിയത്.

TAGS :

Next Story